കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറഡോണ: കണ്ണൂരില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍

  • By Nisha Bose
Google Oneindia Malayalam News

Maradona
കണ്ണൂര്‍: കാല്‍പ്പന്തുകളിയിലെ ഇതിഹാസം മറഡോണയ്ക്കായി കണ്ണൂരില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍. ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് താരത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മറഡോണ പങ്കെടുക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി കഴിയുന്നതു വരെ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. മറ്റു രണ്ടു വഴികളിലൂടെ വാഹനങ്ങള്‍ തിരിച്ചുവിടും. നഗരത്തില്‍ പാര്‍ക്കിങ്ങും അനുവദിക്കില്ല.

പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേയ്ക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നതെങ്കിലും കര്‍ശന പരിശോധനയ്ക്ക് മാത്രമേ അകത്തു കയറാനാകൂ. നഗരത്തിലെ ഹോട്ടലുകളിലെ താമസക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് കഴിഞ്ഞു.

കണ്ണൂരിലും പരിസര പട്ടണങ്ങളിലുമുള്ള ഹോട്ടലുകളും ലോഡ്ജുകളും മറഡോണയെ കാണാനെത്തുന്നവര്‍ ബുക്കു ചെയ്തുകഴിഞ്ഞു. കണ്ണൂരിലെ ബന്ധുവീടുകളിലും ഫുട്‌ബോള്‍ ആരാധകര്‍ നിറഞ്ഞുതുടങ്ങി. കണ്ണൂര്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ജനക്കൂട്ടമാകും 24ന് എത്തുക. ഒരു ലക്ഷം പേരെയാണ് സംഘടാകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇതിന്റെ ഇരട്ടിയിലേറെ ആളുകള്‍ മറഡോണയെക്കാണാനെത്തുമെന്ന് ഉറപ്പാണ്.

സ്വകാര്യ ചടങ്ങിനെത്തുന്നതെങ്കിലും കേരളം മറഡോണയുടെ വരവിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. മറഡോണയെ വരവേല്‍ക്കുന്നതിന് മുന്നോടിയായി നഗരത്തില്‍ കണ്ണെത്താവുന്ന ഇടങ്ങളിലെല്ലാം ലോകതാരത്തിന് സ്വാഗതവും പിറന്നാള്‍ ആശംസകളും അര്‍പ്പിച്ച് കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മറഡോണ നെടുമ്പാശ്ശേരിയില്‍ എത്തിയത്. അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ 8.35ഓടെ കണ്ണൂരിലെത്തുകയായിരുന്നു.

English summary
Anyone who arrived in Kannur on Tuesday could have easily mistaken it for Buenos Aires or any other Argentinian city. Every vantage point in this northern district of Kerala had been taken over by one man, Diego Maradona.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X