27ന് കൊച്ചിയില്‍ മനുഷ്യമെട്രോ
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി വൈകുന്നതില്‍ പ്രതിഷേധിച്ച് 27 ന് ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മനുഷ്യ മെട്രോ സംഘടിപ്പിക്കാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നഗര വികസന സമിതി തീരുമാനിച്ചു.
കൊച്ചിയില്‍ കൃഷ്ണയ്യര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പി രാജീവ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇ ശ്രീധരനെതിരെ ടോം ജോസ് കത്തയച്ചതിനെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്ന് രാജീവ് കുറ്റപ്പെടുത്തി.
കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ശ്രീധരന് വേണ്ടി ചീഫ് സെക്രട്ടറി വാദിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണെന്നും രാജീവ് കുറ്റപ്പെടുത്തി. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ശ്രീധരനു വേണ്ടി ചീഫ് സെക്രട്ടറി വാദിക്കാതിരുന്നത് സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണെന്നും രാജീവ് പറഞ്ഞു.
അതേസമയം മെട്രോ റെയില്‍ പദ്ധതി ഡി.എം.ആര്‍.സി.യെ തന്നെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര നഗരവികസന മന്ത്രിക്കും കത്തെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദില്ലിയ്ക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് തടസ്സമില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെ ചുമതല വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications