മറഡോണയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി രഞ്ജിനിയും

അദ്ദേഹത്തെ ഒന്ന് തൊടാന്‍ സാധിച്ചെങ്കിലെങ്കിലെന്ന് ഇവരില്‍ ഓരോരുത്തരും മനസ്സില്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഇവരെയെല്ലാം അസൂയപ്പെടുത്തി കൊണ്ടാണ് അവതാരക രഞ്ജിനി ഹരിദാസ് മറഡോണയ്‌ക്കൊപ്പം നൃത്തം വച്ചത്. കൈകോര്‍ത്ത് നൃത്തം ചെയ്യുക മാത്രമല്ല രഞ്ജിനിയുടെ ഇരുകവിളത്തും മുത്തം നല്‍കാനും മറഡോണ മടിച്ചില്ല. വേദിയിലാകെ ഓടി നടന്ന് ചടങ്ങിന്റെ ആവേശം കാണികളിലേയ്‌ക്കെത്തിക്കുന്നതിലും രഞ്ജിനി വിജയിച്ചുവെന്ന് വേണം പറയാന്‍.
വേദിയില്‍ വച്ച് നടന്ന മറഡോണയുടെ പിറന്നാള്‍ ആഘോഷത്തിനിടെ വേദിയിലുള്ളവര്‍ക്കൊപ്പം ജന്‍മദിന ഗാനം പാടാനും രഞ്ജിനി മറന്നില്ല. ഈ മാസം 30ന് 52ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇതിഹാസ താരത്തിന് വേണ്ടി ഫുട്‌ബോളിന്റെ ആകൃതിയിലുള്ള കൂറ്റന്‍ കേക്കും സംഘാടകര്‍ ഒരുക്കിയിരുന്നു. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച മറഡോണയ്ക്ക് വേണ്ടി സ്പാനിഷ് ഗാനവും കലാകാരന്മാര്‍ ഒരുക്കിയിരുന്നു.
മലയാളികളുടെ സ്വന്തം ഐ.എം.വിജയനുമൊത്ത് വേദിയില്‍ പന്തു തട്ടാനും ഫുട്‌ബോള്‍ ഇതിഹാസം സമയം കണ്ടെത്തി. അരമണിക്കൂറോളം സ്‌റ്റേഡിയത്തില്‍ ചെലവഴിച്ച ശേഷം കാല്‍പ്പന്തുകളിയിലെ മാന്ത്രികന്‍ വേദിവിട്ടപ്പോള്‍ സ്‌റ്റേഡിയത്തില്‍ മണിക്കൂറുകളോളം കാത്തുനിന്ന ആരാധകര്‍് ഒരു സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലായിരുന്നു.












Click it and Unblock the Notifications