Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവം മണ്ണില്‍...ആരാധകര്‍ സ്വര്‍ഗ്ഗത്തിലും

Maradona-Vijayan
കണ്ണൂര്‍: കാല്‍പന്തുകളിയുടെ ദൈവം ഡീഗോ മറഡോണ കണ്ണൂരിന്റെ മണ്ണില്‍ പറന്നിറങ്ങിയപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരുകയായിരുന്നു ആരാധകര്‍. ഫുട്ബോള്‍ ഇതിഹാസത്തെ നേരില്‍ കാണാന്‍ കടുത്ത വെയിലിനെയും അവഗണിച്ച പതിനായിരങ്ങളാണ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത്. ഹെലികോപ്റ്ററില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുകളിലെത്തിയ മറഡോണ കാണികളെ അഭിവാദ്യം ചെയ്തു.

ഹെലികോപ്റ്ററില്‍ നിന്ന് ഇതിഹാസത്തിന്റെ ഫുട്‌ബോള്‍ വൃഷ്ടിയുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ ഇതുണ്ടായില്ല. സ്റ്റേഡിയത്തില്‍ എത്തിയ അദ്ദേഹം തന്റെ തനതായ ശൈലിയില്‍ തന്നെ ആരാധകരെ കയ്യിലെടുത്തു. വേദിയില്‍ നൃത്തച്ചുവടുകള്‍ വച്ചതോടെ ആരാധകര്‍ ഇളകിമറിഞ്ഞു. അവതാരകയായ രഞ്ജിനി ഹരിദാസുമൊത്തുമായിരുന്നു മറഡോണയുടെ നൃത്തച്ചുവടുകള്‍.

തുടര്‍ന്ന് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിരുന്ന സ്റ്റേജില്‍ അദ്ദേഹം പന്ത് തട്ടി. മലയാളികളുടെ സ്വന്തം ഐ.എം.വിജയനുമൊത്ത് ഇതിഹാസം പന്ത് തട്ടിയതോടെ ആരാധകര്‍ ആവേശത്തേരിലേറി. ചരിത്രം സൃഷ്ടിച്ച മാന്ത്രികന്‍ പന്ത് തട്ടുന്നത് നേരില്‍കാണാനുള്ള ഭാഗ്യമാണ് പതിനായിരങ്ങള്‍ക്ക് കൈവന്നത്. ൗ മാസം 30-ന് 52-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇതിഹാസ താരത്തിന് വേണ്ടി കൂറ്റന്‍ കേക്കും സംഘാടകര്‍ ഒരുക്കിയിരുന്നു. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച മറഡോണയ്ക്ക് വേണ്ടി സ്പാനിഷ് ഗാനവും കലാകാരന്മാര്‍ ഒരുക്കിയിരുന്നു.

കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരു ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഷോറൂം ഉദ്ഘാടനത്തിനായാണ് മറഡോണ എത്തിയത്. ഹെലികോപ്റ്ററില്‍ പോലീസ് പരേഡ് ഗ്രൗണ്ടിലിറങ്ങിയ ശേഷമാണ് മറഡോണ ഉദ്ഘാടനച്ചടങ്ങു നടന്ന സ്റ്റേഡിയത്തിലേക്കു എത്തിയത്. അരമണിക്കൂര്‍ സ്റ്റേഡിയത്തില്‍ പ്രകടനം കാഴ്ചവെച്ച മറഡോണ ആരാധകര്‍ക്ക് കൈവീശി മടങ്ങി. മറഡോണയെ കാണാന്‍ സ്റ്റേഡിയത്തിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്.

മന്ത്രിമാരും നിരവധി നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയാണ് മറഡോണയ്ക്കായി ഒരുക്കിയിരുന്നത്. വിമാനത്താവളത്തിലും മറ്റും മറഡോണയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ചൊവ്വാഴ്ച ഒരു പരസ്യ ചിത്രീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ചിത്രീകരണത്തിന്റെ അവസാനം മുണ്ടുടുത്താണ് മറഡോണ പ്രത്യക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+