Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്റെ മേല്‍നോട്ടം വേണം: ഉമ്മന്‍ ചാണ്ടി

Oommen Chandy
തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിക്ക് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെയാവും പദ്ധതി പൂര്‍ത്തിയാക്കുക. ശ്രീധരനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിക്ക് തന്നെ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഉന്നയിക്കും.

കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി അടുത്ത ദിവസം ദില്ലിയിലേക്ക് പോകുന്നുണ്ട്. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് കത്ത് അയക്കും. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതിയും ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ പദ്ധതിയുടെ അനുബന്ധ ജോലികള്‍ ഒന്‍പത് മാസം മുന്‍പ് തന്നെ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് തന്നെ മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒരു തരത്തിലും പിന്നോട്ട് പോയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കൊച്ചി മെട്രോ മുന്‍ എംഡി ടോം ജോസ് ശ്രീധരനെതിരേ കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്ത് അയച്ച വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+