Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി വാഹനാപകടത്തില്‍ മരിച്ചു

Jaspal Bhatti
ദില്ലി: പ്രശസ്ത ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി വാഹനാപകടത്തില്‍ മരിച്ചു. അന്‍പത്തേഴുകാരനായ ഭട്ടി മകന്‍ ജസ്‌രാജിനും നടി സുരില്‍ ഗൗതമിനുമൊപ്പം ഒരു പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനായി ജലന്ധറിലേയ്ക്ക് പോകവേയാണ് അപകടത്തില്‍ പെട്ടത്. മൂവരും സഞ്ചരിച്ചിരുന്ന കാര്‍ രാത്രി ഒരു മണിയോടെ ഒരു മരത്തിലിടിയ്ക്കുകയായിരുന്നു. അപകടത്തില്‍ ജസ്‌രാജിനും സുരിലിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ജലന്ധറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടെലിവിഷന്‍ ഷോകളിലൂടെയും ഹിന്ദി ചിത്രങ്ങളിലൂടെയും പ്രശസ്തനായ ഭട്ടിയുടെ പുതിയ ചിത്രമായ പവര്‍കട്ട് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. ഭട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും. ചിത്രത്തിന്റെ പ്രചാരണത്തിനായി ഭട്ടി നാല്‍പ്പത് ദിവസം നീക്കി വച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച ജലന്ധറില്‍ നടക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനത്തോടെ പ്രചാരണ പരിപാടി അവസാനിക്കുമായിരുന്നു. ഭട്ടിയുടെ പുത്രനായ ജസ് രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

'ഉള്‍ട്ട പുള്‍ട്ട', 'ഫ്‌ലോപ്പ് ഷോ' എന്നീ ടി.വി ഷോകള്‍ ഭട്ടിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. അമീര്‍ ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ 'ഫനാ' എന്ന ചിത്രത്തില്‍ ഭട്ടി ഒരു ഗാര്‍ഡിന്റെ വേഷം കൈകാര്യം ചെയ്തിരുന്നു. ജസ്‌രാജിന് പുറമേ ഭട്ടിയ്ക്ക് ഒരു മകള്‍ കൂടിയുണ്ട്. സവിതയാണ് ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+