ഇറ്റാലിയന്‍ നാവികര്‍ക്ക് പിന്തുണയുമായി ഫെരാരി

ഞായറാഴ്ച നോയിഡയിലാണ് ഇന്ത്യന്‍ ഗ്രാന്‍പ്രീ നടക്കുക. ഫിലിപ്പ് മാന്‍സെയും ഫെര്‍ണാണേ്ടാ അലോന്‍സോയുമാണ് ഫെറാരിയുടെ ഡ്രൈവര്‍മാര്‍. നോയിഡയില്‍ വെള്ളിയാഴ്ച നടക്കുന്ന പരിശീലന മത്സരത്തിലും ശനിയാഴ്ചത്തെ യോഗ്യതാ മത്സരത്തിലും ഇറ്റാലിയന്‍ നാവികസേനയുടെ പതാകയേന്തി ഫെറാറി താരങ്ങള്‍ ഇറങ്ങും.
എന്റിക്ക ലെക്‌സി കേസിില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികസേനാംഗങ്ങള്‍ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജെറോണ്‍ എന്നിവരുടെ മോചനത്തിന് ഇന്ത്യയെയും ഇറ്റലിയെയും പ്രേരിപ്പിക്കുകയാണു ഫെരാരി ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നാവികരുടെ മോചനത്തിന് ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ് ഫെരാരി ലക്ഷ്യമെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്്. ഇറ്റാലിയന്‍ നാവികസേനയോടുള്ള ആദരസൂചകമായാണ് നയതന്ത്ര പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടുള്ള ഈ സമരമെന്നാണ് ഫെറാറി കന്പനി വെബ്‌സൈറ്റില്‍ പറയുന്നത്.
കേസിലെ പ്രതികളായ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജെറോണ്‍ എന്നിവര്‍ക്കു മേയില്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. ഒരു കോടിയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ഇന്ത്യക്കാരുടെ ജാമ്യവും നല്‍കിയാണ് പ്രതികള്‍ തടവു വിട്ടിറങ്ങിയത്.
പ്രതികള്‍ രാജ്യം വിടുന്നില്ലെന്നുറപ്പാക്കാന്‍ തുറമുഖം ഉള്‍പ്പെടെ അധികാരികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലം മജിസ്‌ട്രേട്ട് കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തുടര്‍ന്നൊരുത്തരവു വരെ ദിവസവും സിറ്റി പൊലീസ് കമ്മിഷണര്‍ മുന്‍പാകെ ഹാജരാകണം. കമ്മിഷണര്‍ ഓഫിസിന്റെ 10 കി.മീ. ചുറ്റളവില്‍ താമസിക്കണം. താമസസ്ഥലം കമ്മിഷണറെ അറിയിക്കണം. സിറ്റി പൊലീസ് കമ്മിഷണറുടെ അധികാരപരിധി വിട്ടു പുറത്തു പോകരുത് തുടങ്ങിയ ഉപാധികളാണ് ജാമ്യത്തിനായി നല്‍കിയത്.












Click it and Unblock the Notifications