കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടിയതല്ലെന്ന് വിജയ് മല്യ

  • By Nisha Bose
Google Oneindia Malayalam News

 Vijay Mallya
ദില്ലി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മേധാവി വിജയ് മല്യ ആദ്യമായി വിഷയത്തെ കുറിച്ച് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മല്യ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ താന്‍ ഒളിച്ചോടിയിട്ടില്ല. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ദിവസത്തില്‍ 24 മണിക്കൂറും സഞ്ചരിക്കുന്നയാളാണ് താന്‍. മാധ്യമങ്ങളുമായി സംസാരിച്ചില്ല എന്നതിന്റെ പേരില്‍ താന്‍ ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണ് അവര്‍. മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്നതിന് ഒളിച്ചോടി എന്നൊരു അര്‍ത്ഥമില്ലെന്നും മല്യ പറഞ്ഞു. ജീവനക്കാര്‍ക്ക് ക്രിസ്മസിന് മുന്‍പ് മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ക്കുമെന്നും മല്യ വ്യക്തമാക്കി.

ക്രിസ്മസിന് മുന്‍പ് ശമ്പള പ്രശ്‌നം പരിഹരിക്കുമെന്ന് കിങ്ഫിഷര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് അഗര്‍വാളും അറിയിച്ചു. കഴിഞ്ഞ ഏഴുമാസമായി കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 30 മുതല്‍ ഇരുന്നൂറ്റമ്പതോളം എഞ്ചിനിയര്‍മാര്‍ ആരംഭിച്ച പണിമുടക്കില്‍ പിന്നീട് പൈലറ്റുമാരും അണിചേരുകയായിരുന്നു. സമരക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ കുറഞ്ഞത് നാലുമാസ ശമ്പളമെങ്കിലും തന്നാലേ ജോലിക്ക് എത്തൂവെന്ന നിലപാടിലാണ്. കമ്പനി രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും കമ്പനി മേധാവി വിജയ് മല്യ വിദേശത്താണ്. മല്യ തിരിച്ച് ഇന്ത്യയിലെത്തിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ പദ്ധതി

English summary
Kingfisher Airlines Chairman Vijay Mallya tweeted: “I travel 24x7 where my multiple work responsibilities take me. Sections of media call me an absconder because I don’t talk to them.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X