13കാരിയുടെ പ്രസവം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിരയായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മാതാവ് അജിത കുമാരിയുടെ രണ്ടാന്‍ ഭര്‍ത്താവ് ഷിബു (32)നെയാണ് വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ കോളെജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ച അജിത നാല് വര്‍ഷമായി ഷിബുവിന്റെ കൂടെയാണ് താമസം.
വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കുണ്ടറ പോലീസിന് കൈമാറി.
ഈ മാസം 22ന് എസ്എടിയിലെത്തിച്ച കുട്ടി ബുധനാഴ്ചയാണ് പ്രസവിച്ചത്. കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെടുന്ന ഒരു മേല്‍വിലാസമാണ് ആശുപത്രിയില്‍ നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം കണെ്ടത്താനായിരുന്നില്ല. പരാതിയില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ഇക്കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വനിതാ സാമൂഹ്യ സംഘടനകള്‍ ഇടപെട്ട് കേസ് നല്‍കുകയായിരുന്നു.
നാലു വര്‍ഷമായി പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഷിബു കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് സൂചനയുണ്ട്. മകള്‍ ആറ് മാസം ഗര്‍ഭിണിയായപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവാണ് പീഡിപ്പിച്ചിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. പൊലീസ് പറയുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇനി തനിയ്ക്ക് ഭര്‍ത്താവിനെ വേണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications