Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ വീണ്ടും ബുദ്ധിമുട്ടിച്ച് എയര്‍ഇന്ത്യ

കോഴിക്കോട്: പ്രവാസികള്‍ക്ക് നേരെയുള്ള എയര്‍ ഇന്ത്യയുടെ ക്രൂരത അവസാനിക്കുന്നില്ല. കണക്ഷന്‍ വിമാനം ഇല്ലാത്തതിനാല്‍ ദമാം-കൊച്ചി വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്ര അവസാനിപ്പിച്ചു. കണക്ഷന്‍ വിമാനം കിട്ടാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

റോഡ് മാര്‍ഗ്ഗം എത്തിയ്ക്കാമെന്ന നിലപാടിലായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍. എന്നാല്‍ മറ്റൊരു വിമാനത്തില്‍ കൊച്ചിയിലെത്തിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. ഒടുവില്‍ ഇവരെ ടാക്‌സികളില്‍ കൊച്ചിയിലേയ്ക്ക് അയച്ചു കഴിഞ്ഞുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.

പുലര്‍ച്ചെ 4.30ഓടെയാണ് 40 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് എത്തിയത്. തുടര്‍ന്ന് വിമാനം കൊച്ചിയ്ക്ക് പോകില്ലെന്ന് അറിയിച്ചതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അടുത്തിടെ അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ കൊച്ചിയില്‍ ഇറക്കേണ്ട നാല് വിമാനങ്ങള്‍ മോശം കാലാവസ്ഥയുടെ പേരില്‍ കോഴിക്കോട്ട് ഇറക്കിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രവാസികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.

മുദ്രാവാക്യം വിളികളുമായി എയര്‍ഇന്ത്യയുടെ ഓഫീസിലേയ്ക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+