നീലഞണ്ട് നാട്ടുകാര്‍ക്ക് കൗതുകമായി
ചാലിയത്ത് പുഴയില്‍ നിന്ന് ലഭിച്ച നീലനിറത്തിലുള്ള ഞണ്ട് നാട്ടുകാര്‍ക്ക് അത്ഭുതക്കാഴ്ചയായി. കടലുണ്ടി മാട്ടുമല്‍തോട് കോട്ടയില്‍ അയ്യപ്പന് അസാധാരണ ഞണ്ടിനെ ലഭിച്ച വിവരമറിഞ്ഞ് ആളുകള്‍ തടിച്ചു കുടി.

രണ്ടുകിലോ തൂക്കം വരുന്ന ഞണ്ടിനെ സമീപത്തുള്ള ഫാമിലേക്ക് കൊടുത്തു. ഇത്തരമൊരു ഞണ്ടിനെ ഇതിനു മുമ്പ് ഈ ഭാഗത്ത് ലഭിച്ചതായി അറിവില്ലെന്ന് പരിസരത്തുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വില്‍ വാച്ചറായി ജോലിചെയ്യുകയാണ് അയ്യപ്പന്‍.
ഈ ഭാഗത്ത് ഞണ്ടുകള്‍ ധാരാളമുള്ളതിനാല്‍ ഞണ്ടുപിടുത്തക്കാര്‍ക്ക് ഇപ്പോള്‍ കോളാണ്. ഇതിനിടെയാണ് അസാധാരണ വലിപ്പവും നീല നിറവുമുള്ള ഞണ്ടിനെ കിട്ടിയത്.












Click it and Unblock the Notifications