മറഡോണയെ കാണാനെത്തിയയാള്‍ ഹൃദയാഘാതംമൂലം മരിച്ചു
പയ്യന്നൂര്‍: കാല്‍പ്പന്തുകളിയിലെ മാന്ത്രികന്‍ ഡീഗോ മറഡോണയെ കാണാനെത്തിയ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് കള്ളുഷാപ്പിന് സമീപത്തെ തൈവളപ്പില്‍ ടി.വി സുഭാഷ് (38) ആണ് മരിച്ചത്.
മറഡോണ കണ്ണൂരിലെത്തുന്നുവെന്നറിഞ്ഞതു മുതല്‍ ഏറെ ആവേശത്തിലായിരുന്നു സുഭാഷ്. സുഹൃത്തുക്കള്‍ക്കൊപ്പം വളരെ നേരത്തെ തന്നെ സുഭാഷ് സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. വേദിയില്‍ മറഡോണ എത്തിയപ്പോള്‍ ആഹ്ലാദത്തോടെ എല്ലാവരേയും പോലെ സുഭാഷും തുള്ളിച്ചാടി. ഇതിനിടെ സുഭാഷിന് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ടോത്തെ കൂലേരിക്കാരന്‍ കുമാരന്റെയും ടി വി വിമലയുടെയും മകനായ സുഭാഷ് പെയിന്റിങ് തൊഴിലാളിയാണ്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കണ്ടോത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: ലിജി. മകന്‍: ശ്രീനന്ദ്. സഹോദരങ്ങള്‍: സുജീഷ് (അബൂദബി), സജിത.
പതിനായിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ഇതിഹാസതാരം മറഡോണയെ കാണാനായി കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. ആയിരക്കണക്കിന് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. അരമണിക്കൂറോളം ആരാധര്‍ക്കൊപ്പം ചെലവിട്ട മറഡോണ തന്റെ പിറന്നാളും ആഘോഷിച്ച ശേഷമാണ് മടങ്ങിയത്.












Click it and Unblock the Notifications