കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട: എന്‍എസ്എസ്

  • By Ajith Babu
Google Oneindia Malayalam News

Sukumaran Nair
കോട്ടയം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നു എന്ന കാരണത്താല്‍ എന്‍എസ്എസിനെ ഒതുക്കാമെന്ന് ആരും കരുതേണ്ടന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിജയദശമിയോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ നടന്ന നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസ് സാമൂഹിക നീതിക്കാണു ശബ്ദമുയര്‍ത്തുന്നത്. ഇതിനെ തെറ്റിദ്ധരിപ്പിച്ചും കടന്നാക്രമിച്ചും പുച്ഛിക്കുന്നവരുടെ മുന്നില്‍ എന്‍.എസ്.എസ്. പിന്നോക്കം പോയിട്ടില്ല. എല്ലാ തലത്തിലും ചര്‍ച്ച നടത്തിയ ശേഷമാണ് എന്‍.എസ്.എസ്. നിലപാടെടുക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് എടുത്ത തീരുമാനങ്ങളെ ഹൈക്കോടതി വിലക്കി ഉത്തരവിറക്കി.

കോടതിയലക്ഷ്യം കാട്ടിയ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചിരിക്കുകയാണ്. തെറ്റായ തീരുമാനങ്ങള്‍ക്കു പിന്നില്‍ ഒരു സ്വയമ്പന്‍ നായര്‍ തന്നെയാണ്. ഇയാളുടെ നിലപാടുകളെ എതിര്‍ക്കുമ്പോള്‍ എങ്ങനെ വര്‍ഗീയമാകും. ഒരു മന്ത്രിയും പറയാന്‍ പാടില്ലാത്തതാണു പാര്‍ട്ടി യോഗത്തില്‍ മരാമത്തുമന്ത്രി പറഞ്ഞത്. ഇതു തെറ്റാണെന്നു പറയാന്‍ ജനാധിപത്യപരമായി എന്‍.എസ്.എസിന് അധികാരമില്ലേ?

രാഷ്ട്രീയം അഴിമതി നടത്താനാണെന്ന ധാരണ ശരിയല്ല. രാഷ്ട്രത്തെപ്പറ്റിയുള്ള ചിന്തയാണ് രാഷ്ട്രീയം. അതിനാല്‍ എന്‍.എസ്.എസ്. പറയുന്നതില്‍ രാഷ്ട്രീയം കാണും. ഞങ്ങള്‍ പറയുന്നതു തെറ്റാണെങ്കില്‍ സ്വയം തിരുത്തും. തെറ്റെന്ന് എന്‍.എസ്.എസ്. പറയുന്നത് വര്‍ഗീയമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

ചില യുഡിഎഫ് നേതാക്കള്‍ അസ്ഥാനത്ത് എന്‍എസ്എസിനെ വിമര്‍ശിക്കുമ്പോള്‍ മൗനം ദീക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഉമ്മാക്കി കാണിച്ച് എന്‍എസ്എസിനെ ഭയപ്പെടുത്തി മൂലയ്ക്ക് തള്ളാമെന്ന ധാരണ വേണ്ട. ഭരണത്തില്‍ സമ്മര്‍ദം ചെലുത്തി എന്‍എസ്എസ് അനര്‍ഹമായി എന്തൊക്കെ നേടിയെന്ന് അത്തരം ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
NSS general secretary G. Sukumaran Nair on Thursday successive governments in the State had buckled under political pressure,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X