• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എസ്എം കൃഷ്ണ രാജിവച്ചു

  • By Ajith Babu

ദില്ലി: അഴിമതിയാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ രാജിവച്ചു. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിക്കത്ത് പ്രധാനമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭയുടെ പുനസംഘടനയില്‍ കൃഷ്ണയെ ഒഴിവാക്കുമെന്നും സൂചനയുണ്ടായിരുന്നു.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് പാത്രമായ കൃഷ്ണയ്ക്ക് പുന:സംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, കൃഷ്ണയെ നിയമസഭാ തിരഞ്ഞൈടുപ്പ് അടുത്ത കര്‍ണാടകയിലേയ്ക്ക് തന്നെ അയക്കാനാണ് കോണ്‍ഗ്രസ് ആലോചിയ്ക്കുന്നതായും വിവരമുണ്ട്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങുകയും പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് ആസന്നമാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃഷ്ണയെ തന്റെ സ്വന്തം തട്ടകത്തിലേയ്ക്ക് വീണ്ടും അയക്കുന്നത്.

1999 മുതല്‍ 2004 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു കൃഷ്ണ. പിന്നീട് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായി. എന്നാല്‍, കുറച്ചുകാലം കൊണ്ടുതന്നെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തുകയും രാജ്യസഭാംഗമാവുകയും ചെയ്തു. 2009 മെയിലാണ് വിദേശകാര്യമന്ത്രിയായത്.

മൈസൂര്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഹൈവേ അഴിമതിയുമായി ബന്ധപ്പെട്ട് എസഎം കൃഷ്ണയ്‌ക്കെതിരെ ലോകായുക്ത കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

റോഡ് നിര്‍മാണത്തിന് വേണ്ടി കര്‍ഷക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്. കൃഷ്ണയ്ക്ക് പുറമെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്ഡി ദേവഗൗഡ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ടായിരുന്നു.

English summary
External Affairs Minister SM Krishna has handed in his resignation ahead of Sunday's Cabinet reshuffle, sources have said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more