കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വീണ്ടും കൂടി; ജീവിതം കൂടുതല്‍ ദുരിതമയം

  • By Ajith Babu
Google Oneindia Malayalam News

Govt hikes petrol, diesel prices again
ദില്ലി: സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ധന വിതരണക്കാരുടെ കമ്മിഷന്‍ പുതുക്കിയതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ വില കൂട്ടിയിരിക്കുന്നത്. പെട്രോളിനു ലിറ്ററിനു 30 പൈസയും ഡീസലിനു 18 പൈസയും കൂടും. വിലവര്‍ധന വെള്ളിയാഴ്ച നിലവില്‍ വരും.

പെട്രോളിനു ലിറ്ററിന് 1.799 രൂപയും ഡീസലിന് 1.09 രൂപയും ഡീലര്‍മാര്‍ക്കു കമ്മിഷനായി ലഭിക്കും. നേരത്തേ ഇതു 1.499 രൂപയും 90 പൈസയുമായിരുന്നു. കമ്മിഷന്‍ വര്‍ധിപ്പിച്ചതോടെ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 68.2 രൂപയായി ഉയര്‍ന്നു. ഡീസലിനു 47.13 രൂപയാണു വില.

2011 ജൂലൈയിലാണ് ഇതിനു മുമ്പ് കമ്മിഷന്‍ കൂട്ടി നല്‍കിയത്. പെട്രോളിന് 67 പൈസയും ഡീസലിന് 42 പൈസയും വര്‍ധിപ്പിക്കണമെന്നായിരുന്നു ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ ആവശ്യം. ഈ മാസം ആദ്യം എല്‍.പി.ജി. വിതരണക്കാരുടെ കമ്മിഷന്‍ സിലിണ്ടറിന് 11.42 രൂപയാക്കിയിരുന്നു. വര്‍ധനയെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ അറിയിച്ചു.

ഇതിന്റെ പേരില്‍ ഇവര്‍ ആറുമാസമായി രാജ്യവ്യാപകമായ സമരത്തിലായിരുന്നു. സംസ്ഥാനത്തടക്കം പമ്പുകളുടെ പ്രവര്‍ത്തന സമയം കുറച്ച് പ്രക്ഷോഭം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നു വര്‍ധന പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയാണ് വര്‍ധന നടപ്പാക്കി ഉത്തരവു പുറപ്പെടുവിച്ചത്.

അതിനിടെ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് പിന്നാലെ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കാനുള്ള തീരുമാനവും ജനങ്ങള്‍ക്ക് തിരിച്ചടിയായി.
ചാര്‍ജ് വര്‍ധന സംബന്ധിച്ച് സംയുക്ത സമരസമിതി നേതാക്കളുമായി ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അടുത്തമാസം 10നു മുമ്പ് നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നു മന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്നു സംയുക്ത സമരസമിതി ഈ മാസം 31 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.

ഓട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 12 രൂപയില്‍നിന്നു 15 രൂപയായും ടാക്‌സിക്ക് 60 രൂപയില്‍നിന്നു 100 രൂപയായും വര്‍ധിപ്പിക്കണമെന്നാണു സമരസമിതിയുടെ ആവശ്യം. മിനിമം ദൂരത്തിനു ശേഷം വരുന്ന ഓരോ കിലോമീറ്ററിനും അധിക ചാര്‍ജ് ഓട്ടോയ്ക്ക് ഏഴു രൂപയില്‍നിന്നും എട്ടു രൂപയാക്കണമെന്നും ടാക്‌സിക്ക് എട്ടു രൂപയില്‍നിന്നും 10 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു.

English summary
Petrol price will be hiked by 30 paise per litre and diesel rate by 18 paise a litre after government decided to increase the commission paid to petrol pump dealers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X