ഫെരാരിയിലെ പതാക; ഇന്ത്യക്ക് അതൃപ്തി

ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി ഇന്ത്യയും ഇറ്റലിയും ഒന്നിച്ചു നീങ്ങാന്‍ സന്ദേശം നല്‍കിക്കൊണ്ടാണ് പതാക പ്രദര്‍ശനമെന്നാണ് ഫെരാരി കന്പനിയുടെ വാദം. എന്നാല്‍ കൊലക്കേസ് പ്രതികളുടെ കാര്യത്തില്‍ ഇത്തരം പ്രകടനം ശരിയല്ല എന്നും നയതന്ത്ര കാര്യവും കായിക മത്സരങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
നീണ്ടകരയ്ക്കടുത്തു കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ അനുകൂലിച്ചാണു ഫെരാരി നാവിക പതാക ഘടിപ്പിച്ചത്. ഇറ്റാലിയന്‍ കപ്പല്‍ എന്ററിക ലെക്‌സിയിലെ നാവികരെ ഇന്ത്യ തടവിലാക്കിയതിനെതിരേ അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കാനാണു നടപടിയെന്നു ഫെരാരി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍പ്രകാരം ഇന്നത്തെ പരിശീലന മത്സരത്തില്‍ കമ്പനിയുടെ ടീമുകള്‍ കാറുകളില്‍ ഇറ്റാലിയന്‍ നാവിക പതാക പതിപ്പിച്ചാണു മത്സരിച്ചത്.
അതേസമയം, രണ്ടാമത് ഇന്ത്യ ഗ്രാന്‍പ്രീയുടെ പരിശീലന മത്സരത്തില്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റല്‍ ഒന്നാമതെത്തി. 22 ലാപ്പ് 1:27.619 സെക്കന്‍ഡിലാണ് വെറ്റല്‍ ഫിനിഷ് ചെയ്തത്. മെക്‌ലാറന്‍ മെഴ്‌സിഡസിന്റെ ജെന്‍സന്‍ ബട്ടന്‍ 0.310 സെക്കന്‍ഡ് പിറകില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ മൂന്നാമതും ലൂയിസ് ഹാമില്‍ട്ടണ്‍ നാലാമതുമെത്തി.
മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കര്‍ മെഴ്‌സിഡസില്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ഫോഴ്‌സ് ഇന്ത്യയുടെ പോള്‍ ഡി റെസ്റ്റയ്ക്ക് പന്ത്രണ്ടാമതും ഫിനിഷ് ചെയ്തു. റേസിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായ നരേന്‍ കാര്‍ത്തികേയന്‍ എച്ച് ആര്‍.ടി. കോസ്‌വേത്തില്‍ 22ാമതാണ് ഓടിച്ചെത്തിയത്.












Click it and Unblock the Notifications