Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിങിനിടെ നടി ഓടിച്ച കാറിടിച്ച് കുട്ടി മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മേഡകില്‍ ടി.വി സീരിയല്‍ ചിത്രീകരണത്തിനിടെ നടി ഓടിച്ച വാഹനമിടിച്ച് ഒരു ബാലന്‍ മരിച്ചു. ഒരു പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാലിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

ഇന്ദിരാണിയെന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഷൂട്ടിങിനിടെ നടി ഓടിച്ചിരുന്ന കാര്‍ നിന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയും ചിത്രീകരണം കണ്ടുകൊണ്ടുനിന്നിരുന്ന കുട്ടികള ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് സീരിയലിന്റെ അണിയറക്കാര്‍ സ്ഥലത്തു നിന്നും മുങ്ങിയതായും പരാതിയുണ്ട്. എന്നാല്‍ അഭിനേതാക്കളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് വാഹനമോടിയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്നും പൊലീസ് പരിശോധിയ്്ക്കുന്നുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.

സൈബരാബാദിലെ ചാന്ദ്‌നഗറിലെ ജനവാസമേഖലയിലാണ് അപകടമുണ്ടായത്. ഒരു കാര്‍ ചേസിങ് രംഗമാണ് ഷൂട്ട് ചെയ്തിരുന്നതെന്നും ഇതിന് അനുമതി തേടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+