കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് കളിയെങ്കില്‍ ചെന്നിത്തല ഒഴിയണം: ചാക്കോ

  • By Nisha Bose
Google Oneindia Malayalam News

PC Chacko
കൊച്ചി: ഗ്രൂപ്പ് കളിക്കാനാണെങ്കില്‍ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഐസിസി വക്താവ് പിസി ചാക്കോ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ചാക്കോ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തി എന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി പ്രസിഡന്റ് പദവി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ചെന്നിത്തലയ്ക്കും ഗ്രൂപ്പുണ്ട്. അതിനാല്‍ ചെന്നിത്തല സ്ഥാനമൊഴിയുന്നതാണ് നല്ലത്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്. കെപിസിസി അധ്യക്ഷ പദവി വഹിക്കുന്നതിനേക്കാള്‍ മന്ത്രിയാകുന്നതാണ് ചെന്നിത്തലയ്ക്ക് നല്ലതെന്നും പിസി ചാക്കോ പറഞ്ഞു.

English summary
PC Chacko said that it is better for Ramesh Chennithala to quit the post of KPPCC President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X