കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം മെഡി. കോളേജ് സര്‍ക്കാരിന് ഏറ്റെടുക്കാം

  • By Nisha Bose
Google Oneindia Malayalam News

 MV Jayarajan,
കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ആശുപത്രി ഭരണസമിതി ചെയര്‍മാനും സിപിഎം നേതാവുമായ എം.വി ജയരാജന്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാതെ രാഷ്ട്രീയക്കാരെ ഭരണമേല്‍പ്പിക്കാന്‍ മുതിര്‍ന്നാല്‍ അതിനെ എതിര്‍ക്കും. മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണം. ആശുപത്രിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം അതിന്റെ ഭരണച്ചുമതല രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയാല്‍ അതിനെ ശക്തമായി എതിര്‍ക്കും. അതേസമയം കാഴിക്കോട് മെഡിക്കല്‍ കോളജ് പോലെ ഗ്രാന്‍ഡ് നല്‍കി ജീവനക്കാരെയെല്ലാം സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഏറ്റെടുക്കുകയാണെങ്കില്‍ ആരും എതിര്‍ക്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി 2001ല്‍ റദ്ദാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയുന്നതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

ഏറ്റവും ഒടുവിലായി ചേര്‍ന്ന യുഡിഎഫ് യോഗമാണ് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. പരിയാരം ടി.ബി.സാനട്ടോറിയത്തില്‍ നിന്നു സര്‍ക്കാര്‍ വിട്ടുകൊടുത്ത 119 ഏക്കര്‍ സ്ഥലത്ത് 1993ലാണ് കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് എന്ന സ്ഥാപനം രൂപംകൊണ്ടത്. ഇതിന്റെ കീഴിലുള്ള അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന ട്രസ്റ്റാണ് മെഡിക്കല്‍ കോളേജ് നടത്തുന്നത്.

English summary
Govt can take over PMC hospital, says MV jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X