കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശന് അനധികൃത സ്വത്തില്ല: സിപിഎം കമ്മീഷന്‍

  • By Nisha Bose
Google Oneindia Malayalam News

Pariyaram
കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജില്‍ മകള്‍ക്ക് എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം മേടിച്ചെടുത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐയുടെ ട്രഷററായിരുന്ന വി.വി രമേശന്‍ കുറ്റക്കാരനല്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. രമേശന് ബിനാമി സ്വത്തുണ്ടെന്ന ആരോപണവും കമ്മീഷന്‍ തള്ളിക്കളഞ്ഞു.

മകളുടെ മെഡിക്കല്‍ പ്രവേശനം പാര്‍ട്ടിയുമായി ആലോചിക്കേണ്ടതായിരുന്നുവെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലെ പറയുന്നത്. ഇത്തരത്തില്‍ പ്രവേശനം നേടിയതില്‍ കമ്മ്യൂണിസ്റ്റ് രീതി പാലിക്കപ്പെട്ടിട്ടില്ലെന്നും പരാമര്‍ശമുണ്ട്. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു, വി.വി ഗോവിന്ദന്‍, പി. ദിവാകരന്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു.

45 ലക്ഷം രൂപ ചെലവിട്ടാണ് രമേശന്‍ മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത്. ഗള്‍ഫില്‍ ജോലിയുള്ള ഭാര്യാ സഹോദരന്റെ പേരിലാണ് എന്‍ആര്‍ഐ ക്വാട്ടയില്‍ രമേശന്റെ മകള്‍ പ്രവേശനം നേടിയത്. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം കൂടിയാണ് രമേശന്‍.

സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് രമേശന്‍ മുന്‍പ് തന്നെ സമ്മതിച്ചിരുന്നു. പ്രശ്‌നത്തില്‍ തനിക്ക് രാഷ്ട്രീയവും ധാര്‍മ്മികവുമായി വീഴ്ച പറ്റിയെന്നായിരുന്നു രമേശന്‍ പറഞ്ഞത്. പാര്‍ട്ടി തീരുമാനിക്കുന്ന എന്ത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും രമേശന്‍ അറിയിച്ചിരുന്നു.

English summary
VV Rameshan is innocent in NRI seat issue in Pariyaram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X