ഭക്ഷ്യവിഷബാധ: പാപ്പാസ് ഡെയറി പൂട്ടിച്ചു
തിരുവനന്തപുരം : പാല്‍ കുടിച്ച് കുട്ടികള്‍ക്കും അമ്മയ്ക്കും വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് വിളപ്പില്‍ശാല മുളയറയിലെ 'പാപ്പാസ് ഡെയറി' ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. എയര്‍ ഇന്ത്യാ ജീവനക്കാരിയായ കവടിയാറിലെ ലക്ഷ്മി രാജീവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പാല്‍ വിറ്റ കടയിലും ഡയറിയിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ഡെയറി പൂട്ടുന്നതിനെതിരെ എതിര്‍പ്പുമായി ഒരു സംഘം ആളുകള്‍ രംഗത്തെത്തിയെങ്കിലും പൊലീസിന്റെ സഹായത്തോടെ രാത്രി എട്ടു മണിയോടെ സ്ഥാപനം പൂട്ടിക്കുകയായിരുന്നു. ഇവിടെ നിന്ന് പാലിന്റെ സാമ്പിള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അടുത്തിടെയായി സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങളെ പറ്റി വ്യാപകമായി പരാതിയുയര്‍ന്നിട്ടുണ്ട്. കേടായതും വൃത്തിഹീനവുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍്ക്കുന്നുവെന്ന് കാണിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
സംസ്ഥാനത്ത് ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം പറയുമ്പോഴും വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്നതിനെ പറ്റിയുള്ള വാര്‍ത്തകള്‍ നിത്യേന പുറത്തു വരുന്നു.
അടുത്തിടെ കോഴിക്കോട്ടും തൃശ്ശൂരും ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ആശുപത്രിയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ കടകളടച്ച് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
ഇവരിലൊരാള്‍ക്ക് ഭക്ഷ്യസുരക്ഷാദിനത്തില്‍ തന്നെയാണ് ഭക്ഷ്യവിഷബാധയേറ്റതെന്നതും വാര്‍ത്തയായി.25 ദിവസത്തോളം പൂട്ടിയിട്ട ശേഷം തുറന്ന് പ്രവര്‍ത്തിച്ച തൃശ്ശൂരിലെ ഹോട്ടലില്‍ നിന്നാണ് യുവാവിന് ഭക്ഷ്യവിഷബാധയേറ്റത്.












Click it and Unblock the Notifications