ടി.പി ചന്ദ്രശേഖരന്‍ വധം: ദൃക്‌സാക്ഷി മരിച്ചു
കോഴിക്കോട്: വള്ളിക്കാട് വച്ച് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ട പ്രധാന ദൃക്‌സാക്ഷി വള്ളിക്കാട് വരക്കന്റവിട ചോറോട് പൂലാനത്തില്‍ പ്രസി നിവാസില്‍ പി രാമചന്ദ്രന്‍(46) മരിച്ചു. കൊലപാതകം 200 മീറ്റര്‍ അടുത്ത് നിന്ന് കണ്ട സാക്ഷിയാണ് രാമചന്ദ്രന്‍.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇയാള്‍ നല്‍കിയ സുപ്രധാന മൊഴിയാണ് കൊലയാളികളെ കുറിച്ചുള്ള പ്രഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായകമായതും കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ച് പുറംലോകം അറിഞ്ഞതും. മെയ് നാലിന് ബ്രദേഴ്‌സ് ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തോരണങ്ങള്‍ തൂക്കുന്നതിനിടയിലാണ് കൊലയ്ക്ക് ഇയാള്‍ ദൃക്‌സാക്ഷിയായത്. പാന്‍ക്രിയാസിന് കാന്‍സര്‍ ബാധിച്ച് ഒന്നര മാസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
ഭാര്യ പ്രസീന, മക്കള്‍: വിദ്യാര്‍ത്ഥികളായ അശ്വതി, അശ്വിന്‍. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, ലീല, ശാന്ത, ശ്രീമതി, സജിത. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 6.30 വീട്ടുവളപ്പില്‍ നടക്കും.












Click it and Unblock the Notifications