കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വംഓര്‍ഡിനന്‍സ്:പിന്നോട്ടില്ലെന്ന് ശിവകുമാര്‍

  • By Nisha Bose
Google Oneindia Malayalam News

VS Sivakumar
തിരുവനന്തപുരം: നിര്‍ദിഷ്ട ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതിനെതിരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യുന്ന വേളയില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ദൈവവിശ്വാസമുള്ള എം.എല്‍.എമാര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂ എന്ന വ്യവസ്ഥയോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

മുന്‍പ് പട്ടിക വിഭാഗത്തിനും വനിതക്കും ഒരോ സംവരണം ഉണ്ടായിരുന്നു. അതില്‍ മാറ്റം വരുത്തി വനിതാ സംവരണം ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നു. ദേവസ്വം ബോര്‍ഡില്‍ വനിതകള്‍ക്ക് പ്രാതിനിത്യം നല്‍കേണ്ടെന്ന തീരുമാനത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് തന്നെ രംഗത്തെത്തിയിരുന്നു.

ഇതിനിടെ ദേവസ്വം ഭേദഗതി അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടു പോകാനാകില്ലെന്നും വിഎസ് പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമായി കുറയ്ക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ നേരത്തെ യു.ഡി.എഫ് സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. കുറഞ്ഞ പ്രായപരിധി 50ല്‍ നിന്ന് 45 വയസ്സായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.

English summary
Minister VS Sivakumar informed that the govt won't withdraw the proposed Devaswom Ordinance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X