കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുക്കാസും മുത്തൂറ്റും അതിസമ്പന്നരുടെ പട്ടികയില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ലോകമെങ്ങുമുള്ള അതിസമ്പന്നരുടെ ആധികാരികമായ കണക്കുപുറത്തുവിടുന്ന ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ പട്ടികയില്‍ നാല് മലയാളികള്‍. ഇന്ത്യയിലെ സൂപ്പര്‍ കോടീശ്വരന്മാരുടെ പട്ടികയിലാണ് മലയാളിത്തിളക്കമുള്ളത്.

ഇന്‍ഫോസിസ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന കോടീശ്വരന്‍ (124 കോടി ഡോളര്‍) മുത്തൂറ്റ് ഫിനാന്‍സ് ഉടമ എം.ജി. ജോര്‍ജ് മൂത്തൂറ്റ് 55-ാം സ്ഥാനത്തും (114 കോടി ഡോളര്‍) ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് എസ്.ഡി. ഷിബുലാല്‍ 77-ാം സ്ഥാനത്തും (77 കോടി ഡോളര്‍) ജോയ് ആലുക്കാസ് സ്ഥാപനങ്ങളുടെ ഉടമ ജോയ് ആലുക്കാസ് (70 കോടി ഡോളര്‍) 81-ാം സ്ഥാനത്തുമാണ്.

ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും മുന്നില്‍ മുകേഷ് അംബാനിയാണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അദ്ദേഹം ഈ സ്ഥാനം നിലനിര്‍ത്തുന്നത്. മുകേഷിന്റെ ആസ്തി 2100 കോടി ഡോളറാണ്. ഇത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 160 കോടി ഡോളര്‍ കുറവാണ്. രണ്ടാം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലിന്റെ ആസ്തി 300 കോടി ഡോളര്‍ താഴ്ന്ന് 1600 കോടി ഡോളറിലെത്തി. മിത്തലിനെക്കാള്‍ മുപ്പത് ശതമാനം അധികം ആസ്തി മുകേഷിനുണ്ട്.

അസീം പ്രേംജിയാണ് മൂന്നാം സ്ഥാനത്ത്. 1220 കോടി ഡോളറാണ് ആസ്തി. നിര്‍മാണ മേഖലയിലെ പ്രമുഖരായ പല്ലോന്‍ജി മിസ്ട്രി (980 കോടി ഡോളര്‍), സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്‌വി (920 കോടി ഡോളര്‍) എന്നിവര്‍ക്കാണ് നാലും അഞ്ചും സ്ഥാനങ്ങള്‍. 600 കോടി ഡോളര്‍ ആസ്തിയുമായി മുകേഷിന്റെ സഹോദരനായ അനില്‍ അംബാനി 11-ാം സ്ഥാനത്താണ്. ആറ് ബില്യണ്‍ ഡോളറാണ് അനില്‍ അംബാനിയുടെ മൂല്യം. ഈ മാസമാദ്യം ഹുരൂണ്‍ എന്ന സ്ഥാപനം പുറത്തിറക്കിയ കോടീശ്വര പട്ടികയില്‍ മൂന്ന് മലയാളികള്‍ ഇടംപിടിച്ചിരുന്നു.

English summary
Mukesh Ambani has retained his position as the world's richest Indian for the fifth year in a row, despite a decline in his networth to USD 21 billion, according to an annual rich list released today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X