കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചു

  • By Ajith Babu
Google Oneindia Malayalam News

UPS Miniters
ദില്ലി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനക്ക് മുന്നോടിയായി മൂന്ന് മന്ത്രിമാര്‍ കൂടി രാജിവെച്ചു. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അംബികാ സോണി, സമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്ക്, ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് എന്നിവരാണ് ശനിയാഴ്ച രാജി സമര്‍പ്പിച്ചത്.

കല്‍ക്കരിപ്പാട വിവാദമാണ് സുബോധ് കാന്തിന്റെ കസേര തെറിപ്പിച്ചത്. തന്റെ സഹോദരന്‍ ഡയറക്ടറായ കമ്പനിയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതാണ് സുബോധിന് വിനയായത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി തുടരുമെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും രാജിസമര്‍പ്പിച്ചിരുന്നു.

അതേസമയം ഞായറാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ മാവേലിക്കര എം.പി കൊടുക്കുന്നില്‍ സുരേഷ് കേന്ദ്ര സഹമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് തയ്യാറാകാന്‍ കൊടിക്കുന്നിലിനോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശിച്ചു. ടൂറിസം, റെയില്‍വേ, ഉപരിതലഗതാഗതം എന്നീ വകുപ്പുകളില്‍ ഏതെങ്കിലും ഒന്നിന്റെ സഹമന്ത്രിസ്ഥാനം കൊടിക്കുന്നിലിന് ലഭിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ഇതുവരെ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്നതും അഞ്ചു തവണ വിജയിച്ച സീനിയര്‍ ലോക്‌സഭാംഗം എന്നതുമാണ് കൊടിക്കുന്നിലിന് അനുകൂലമായ ഘടകങ്ങള്‍.

English summary
Three more ministers Minister of Information and Broadcasting Ambika Soni, Minister of Social Justice and Empowerment Mukul Wasnik and Union Minister for Tourism Subodh Kant Sahay quit the Cabinet,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X