കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് ശേഷവും ജനകീയ നേതാക്കളുണ്ടാവും: കാരാട്ട്

  • By Ajith Babu
Google Oneindia Malayalam News

Prakash Karat
ദില്ലി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ജനകീയ നേതാവാണെന്നും അദ്ദേഹത്തിന് ശേഷവും ജനസമ്മതരായ നേതാക്കള്‍ ഉണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും കാരാട്ട് വ്യക്തമാക്കി.

അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഇടതുപക്ഷം ശക്തികേന്ദ്രമാവില്ലെന്നും കാരാട്ട് തുറന്നു സമ്മതിച്ചു തെഹല്‍ക്ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

1990കളില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് ഇടതുപാര്‍ട്ടികള്‍ ഒന്നിച്ചായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ഇടതുപക്ഷത്തിന് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയില്ല. ബിജെപിയ്ക്കും യുപിഎയ്ക്കും ബദലായ ഒരു സഹകരണം സാധ്യമാകുമോ എന്ന കാര്യം നിരീക്ഷിക്കുന്നുമുണ്ട്-കാരാട്ട് പറയുന്നു. ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടുവെങ്കിലും അവിടങ്ങളിലെ ജനകീയ അടിത്തറ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ. വിഭാഗീയത ശക്തമായിരുന്നപ്പോഴും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിന് 90 വയസ്സായിരിക്കുന്നു, വിഭാഗീയത ശക്തവുമാണല്ലോ എന്ന ചോദ്യത്തിനാണ് വിഎസിന് ശേഷവും ജനകീയ നേതാക്കളുണ്ടാകുമെന്ന് കാ

English summary
After VS Achuthanandan, I’m sure the movement will continue to throw up such mass leaders. Says Prakash Karat,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X