ശതകോടീശ്വരന്‍ പദവി പോയതിന് നന്ദി: മല്യ

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതാണ് മല്യയെ ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 4,285 കോടി രൂപയുടെ ആസ്തിയുമായി 73ാം സ്ഥാനത്താണ് മല്യ. കഴിഞ്ഞ വര്‍ഷം 49ാം സ്ഥാനത്തായിരുന്നു മല്യ.
രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഏഴായിരം കോടിയുടെ കടബാധ്യതയാണുള്ളത്. കമ്പനി രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും മല്യ വിദേശത്താണ്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മല്യ താന്‍ ഒളിച്ചോടിയതല്ലെന്ന് കഴിഞ്ഞ ദിവസം കമ്പനി മേധാവി ട്വീറ്റ് ചെയ്തിരുന്നു.
ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ദിവസത്തില്‍ 24 മണിക്കൂറും സഞ്ചരിക്കുന്നയാളാണ് താന്‍. മാധ്യമങ്ങളുമായി സംസാരിച്ചില്ല എന്നതിന്റെ പേരില്‍ താന്‍ ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണ് അവര്‍. മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്നതിന് ഒളിച്ചോടി എന്നൊരു അര്‍ത്ഥമില്ലെന്നും മല്യ പറഞ്ഞു.












Click it and Unblock the Notifications