കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതകോടീശ്വരന്‍ പദവി പോയതിന് നന്ദി: മല്യ

  • By Nisha Bose
Google Oneindia Malayalam News

Vijay Mallya
ദില്ലി: 'ഫോബ്‌സ്' മാസിക പുറത്തിറക്കിയ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ. ശതകോടീശ്വര പദവി പോയതോടെ തന്നോടുള്ള അസൂയയും തനിക്ക് നേരെയുളള ആക്രമണവും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്വിറ്ററിലെ കുറിപ്പില്‍ മല്യ വ്യക്തമാക്കി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതാണ് മല്യയെ ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 4,285 കോടി രൂപയുടെ ആസ്തിയുമായി 73ാം സ്ഥാനത്താണ് മല്യ. കഴിഞ്ഞ വര്‍ഷം 49ാം സ്ഥാനത്തായിരുന്നു മല്യ.

രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഏഴായിരം കോടിയുടെ കടബാധ്യതയാണുള്ളത്. കമ്പനി രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും മല്യ വിദേശത്താണ്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മല്യ താന്‍ ഒളിച്ചോടിയതല്ലെന്ന് കഴിഞ്ഞ ദിവസം കമ്പനി മേധാവി ട്വീറ്റ് ചെയ്തിരുന്നു.

ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ദിവസത്തില്‍ 24 മണിക്കൂറും സഞ്ചരിക്കുന്നയാളാണ് താന്‍. മാധ്യമങ്ങളുമായി സംസാരിച്ചില്ല എന്നതിന്റെ പേരില്‍ താന്‍ ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണ് അവര്‍. മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്നതിന് ഒളിച്ചോടി എന്നൊരു അര്‍ത്ഥമില്ലെന്നും മല്യ പറഞ്ഞു.

English summary

 Liquor baron Vijay Mallya today thanked ‘the Almighty’ for losing the billionaire status, and hoped that it would lead to “less jealousy, less frenzy and (less of) wrongful attacks” on him.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X