13കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
തിരുവല്ല: പതിമൂന്നു വയസുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കവിയൂര്‍ തോട്ടഭാഗം കുന്നിലേട്ട് റെജി ഏബ്രഹാം (49) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. തിരുവല്ല കാവുംഭാഗം ഇടിഞില്ലം റോഡില്‍ അഴിയിടത്തുചിറ ജംങ്ഷന് സമീപത്ത് വച്ച് റെജി എബ്രഹാം പെണ്‍കുട്ടിയെ തന്റെ കാറിലേയ്ക്ക് പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേയ്ക്ക് മടങ്ങിപ്പോവുകയായിരുന്നു വിദ്യാര്‍ഥിനി.
മുന്‍പും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭയം മൂലം പെണ്‍കുട്ടി ഇതൊന്നും വീട്ടില്‍ അറിയിച്ചിരുന്നില്ല. ട്യൂഷന്‍ സെന്ററിലെ മറ്റു പെണ്‍കുട്ടികളേയും വശീകരിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ചില കുട്ടികളെ ഇയാള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. റെജിയെ പിടികൂടിയ നാട്ടുകാര്‍ ഇയാള്‍ സഞ്ചരി്ച്ചിരുന്ന കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications