ജനശ്രീക്ക് സര്‍ക്കാര്‍ ഭൂമി ഇനാം
കുടുംബശ്രീയും ജനശ്രീയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി നിലനില്‍ക്കെ ജനശ്രീയെ വഴിവിട്ട് സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ജനശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യു ഭൂമി പതിച്ചുനല്‍കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സന്നദ്ധ സംഘടനകള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്ന സംവിധാനത്തിന്റെ മറവിലാണ് ജനശ്രീക്ക് സര്‍ക്കാര്‍ ഭൂമി ഇഷ്ടദാനം നടത്താന്‍ നീക്കം നടക്കുന്നത്.
ജനശ്രീ ചെയര്മാന് എംഎം ഹസ്സന് റവന്യു വകുപ്പിന് നല്കിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ ഈ വിധത്തില്‍ രഹസ്യ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ജില്ലാ കലക്ടര്‍മാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ സീവേജ് ഫാമിലെ രണ്ടേക്കര്‍ ഭൂമി ജനശ്രീക്ക് പതിച്ചുനല്‍കാനാണ് റവന്യുവകുപ്പ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി സര്‍വേ നടത്തി ഇതുസംബന്ധിച്ച രേഖകള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് മുട്ടത്തറ വില്ലേജ് ഓഫിസിലേക്ക് റവന്യുവകുപ്പില്‍ നിന്നും നിര്ദ്ദേശമെത്തിയിട്ടുണ്ട്. ഇതിനു പുറമെ മലപ്പുറത്തെ നിലമ്പൂര്‍ വനമേഖലയില്‍ നിന്നും കലക്ടറുടെ റിപ്പോര്‍ട്ടിനെ അവഗണിച്ചും ഭൂമി നല്‍കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നു. ഈ വിധത്തില്‍ കണ്ണായ സര്‍ക്കാര്‍ ഭൂമികള്‍ ജനശ്രീ മിഷനു നല്‍കാനുള്ള നീക്കത്തില്‍ കടുത്ത അഴിമതിയാണുള്ളത്.
ലക്ഷകണക്കിന് ഭൂരഹിതര്‍ ഒരു പിടി മണ്ണിനുവേണ്ടി ഇപ്പോള്‍ പ്രക്ഷോഭരംഗത്താണ് അതൊന്നും കാണാതെയും കേള്‍ക്കാതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ 'എംഎം ഹസ്സന് വിലാസം' ജനശ്രീയ്ക്ക് സര്‍ക്കാര്‍ ഭൂമി വാരിക്കോരി നല്കാന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications