കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനശ്രീക്ക് സര്‍ക്കാര്‍ ഭൂമി ഇനാം

  • By പ്രദീപ്‌
Google Oneindia Malayalam News

കുടുംബശ്രീയും ജനശ്രീയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി നിലനില്‍ക്കെ ജനശ്രീയെ വഴിവിട്ട് സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ജനശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യു ഭൂമി പതിച്ചുനല്‍കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സന്നദ്ധ സംഘടനകള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്ന സംവിധാനത്തിന്റെ മറവിലാണ് ജനശ്രീക്ക് സര്‍ക്കാര്‍ ഭൂമി ഇഷ്ടദാനം നടത്താന്‍ നീക്കം നടക്കുന്നത്.

ജനശ്രീ ചെയര്‍മാന്‍ എംഎം ഹസ്സന്‍ റവന്യു വകുപ്പിന് നല്‍കിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ ഈ വിധത്തില്‍ രഹസ്യ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ജില്ലാ കലക്ടര്‍മാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്.

Janasree
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വിജ്ഞാന്‍ യോജന പദ്ധതി പ്രകാരം 14 കോടി 30 ലക്ഷം രൂപ ജനശ്രീ മിഷന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. കേരളത്തിലെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ് പ്രസ്തുത ഫണ്ട്. പണം കൈയില്‍ കിട്ടിയിട്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നേ വരെ തുടങ്ങിയിട്ടുപോലുമില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ സീവേജ് ഫാമിലെ രണ്ടേക്കര്‍ ഭൂമി ജനശ്രീക്ക് പതിച്ചുനല്‍കാനാണ് റവന്യുവകുപ്പ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി സര്‍വേ നടത്തി ഇതുസംബന്ധിച്ച രേഖകള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് മുട്ടത്തറ വില്ലേജ് ഓഫിസിലേക്ക് റവന്യുവകുപ്പില്‍ നിന്നും നിര്‍ദ്ദേശമെത്തിയിട്ടുണ്ട്. ഇതിനു പുറമെ മലപ്പുറത്തെ നിലമ്പൂര്‍ വനമേഖലയില്‍ നിന്നും കലക്ടറുടെ റിപ്പോര്‍ട്ടിനെ അവഗണിച്ചും ഭൂമി നല്‍കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നു. ഈ വിധത്തില്‍ കണ്ണായ സര്‍ക്കാര്‍ ഭൂമികള്‍ ജനശ്രീ മിഷനു നല്‍കാനുള്ള നീക്കത്തില്‍ കടുത്ത അഴിമതിയാണുള്ളത്.

ലക്ഷകണക്കിന് ഭൂരഹിതര്‍ ഒരു പിടി മണ്ണിനുവേണ്ടി ഇപ്പോള്‍ പ്രക്ഷോഭരംഗത്താണ് അതൊന്നും കാണാതെയും കേള്‍ക്കാതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ 'എംഎം ഹസ്സന്‍ വിലാസം' ജനശ്രീയ്ക്ക് സര്‍ക്കാര്‍ ഭൂമി വാരിക്കോരി നല്‍കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

English summary
The steps taken to allot one-acre government land to Janasree sustainable development project creates row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X