പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കും

ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് പോപ്പുലര്‍ഫ്രണ്ട് നടത്തുന്നതെന്നാണ് സംഘാടകരുടെ അവകാശവാദമെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലായെന്നും നിരോധിത സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃനിരയില്‍ ഉള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് സജീവമായ സംസ്ഥാനങ്ങളില്‍ മതതീവ്രവാദസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
നിരോധിത സിമിയുടെ രഹസ്യക്യാംപ് വാഗമണ്ണില്‍ സംഘടിപ്പിച്ചതിനു പിറകിലും മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവങ്ങളുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കാസര്‍ക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നബിദിനാഘോഷങ്ങളിലും മറ്റും പാക് പട്ടാളത്തോട് സാമ്യമുള്ള വസ്ത്രം ധരിച്ച് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം പരേഡ് നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആവേശം കേരളസര്‍ക്കാര്‍ തള്ളിയത് വിവാദമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ 'നിയന്ത്രണ'ത്തിലുള്ള തേജസ് പത്രത്തിന് നല്‍കിയിരുന്ന സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തിനു പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകളും പോപ്പുലര്‍ഫ്രണ്ടിന് എതിരാണ്.
ഇസ്ലാമിക കേന്ദ്രങ്ങളില്‍ സാമുദായികമായും രാഷ്ട്രീയമായും പോപ്പുലര്‍ ഫ്രണ്ട് ശക്തിപ്രാപിക്കുന്നതിനെ ഉള്‍ഭയത്തോടെയാണ് മുസ്ലീം ലീഗ് നേതൃത്വം വീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ സമന്വയത്തിന്റെ പാതയാണ് ലീഗ് സ്വീകരിച്ചത്. പലയിടത്തും മുസ്ലീം ലീഗിന്റെ ബി ടീമായി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ, ഇത് ആരംഭകാലത്തുമാത്രമായിരുന്നു.
സംഘടനാസംവിധാനം മെച്ചപ്പെടുത്തി കീഴ്ഘടകങ്ങള്‍ ശക്തമായതോടെ ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്ന അവസ്ഥയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയമുഖമായ എസ്ഡിപിഐ മാറി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുന്ന പ്രകടനം നടത്താനും എസ്ഡിപിഐയ്ക്ക് കഴിഞ്ഞു. കാസര്‍ക്കോടും മലപ്പുറവും പോലുള്ള മുസ്ലീം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ കൈവരിച്ച സാമുദായിക പിന്തുണ ലീഗ് നേതൃത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം ചെലുത്തി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് നേതൃത്വം ആരംഭിച്ചത്. കേരളത്തില്‍ എംകെ മുനീറും കെഎം ഷാജിയുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിനെതിരേ കര്‍ക്കശസമീപനമാണ് എടുക്കുന്നത്. കേന്ദ്രത്തില്‍ ഇ അഹമ്മദ് ആകട്ടെ ഇവരോടൊപ്പമാണുതാനും. പികെ കുഞ്ഞാലിക്കുട്ടിക്ക് പോപ്പുലര്‍ ഫ്രണ്ടിനോട് അയഞ്ഞ സമീപനമാണുള്ളതെങ്കിലും അതൊന്നും പരസ്യമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ അദ്ദേഹം. എന്തു തന്നെയായാലും ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിരോധിത നീക്കം നടക്കുന്നത് തിരിച്ചറിഞ്ഞു തന്നെയാണ് സംസ്ഥാന വ്യാപകമായി സമനീതി സമ്മേളനവും എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് എന്ന പ്രചരണവും സംഘടിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications