തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണയ്ക്ക് കത്തയച്ച സംഭവത്തില്‍ കൊച്ചി മെട്രോ മുന്‍എം.ഡിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടോം ജോസ് വിശദീകരണം നല്‍കിയില്ല. മസൂറിയിലെ ഐ. എ. എസ് അക്കാഡമിയില്‍ പരിശീലനം നടത്തുന്ന ടോം ജോസ്, നവംബര്‍ ആദ്യ ആഴ്ചയില്‍ മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം മാത്രമേ വിഷയത്തില്‍ വിശദീകരണം നല്‍കുകയുള്ളൂവെന്നാണ് അറിയുന്നത്.
സെപ്റ്റംബര്‍ 26നാണ് ഡി.എം.ആര്‍.സിയില്‍ തീരുമാനം എടുക്കാന്‍ ഇ ശ്രീധരനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ചോദിക്കുന്ന കത്ത് ടോം ജോസ് സുധീര്‍കൃഷ്ണയ്ക്ക് അയച്ചത്. കൊച്ചി മെട്രോ റെയില്‍ എംഡി സ്ഥാനം രാജിവച്ച ശേഷമാണ് ടോം ജോസ് ഇത്തരമൊരു കത്ത് അയച്ചത്.
കത്ത് പുറത്തു വരികയും വന്‍ വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ടോം ജോസിനോടു വിശദീകരണം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും ഇതിന്റെ ചുമതല ചീഫ് സെക്രട്ടറി കെ. ജയകുമാറിന് കൈമാറുകയുമായിരുന്നു. മന്ത്രിസഭാ തീരുമാനം അറിയിച്ച് ചീഫ് സെക്രട്ടറി ടോം ജോസിനു കത്തയച്ചെങ്കിലും വിശദീകരണം ലഭിച്ചിട്ടില്ല.
കെ.ജയകുമാര്‍ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുമെന്നിരിക്കേ ടോം ജോസ് പുതിയ ചീഫ് സെക്രട്ടറിയ്ക്ക് മുന്‍പാകെ വിശദീകരണം നല്‍കാനാണ് സാധ്യത.
Principal Secretary Tom Jose did not give explanation for writing to the Union Secretary for Urban Affairs enquiring about the locus standi of former Managing Director of the Delhi Metro Rail Corporation (DMRC) E. Sreedharan in executing the Kochi Metro Rail and monorail projects in Kerala.