കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെര്‍ലുസ്‌കോണിക്ക് നാലുവര്‍ഷം തടവ്

  • By Nisha Bose
Google Oneindia Malayalam News

Berlusconi,
റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയെ നികുതിവെട്ടിപ്പ് കേസില്‍ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ബര്‍ലുസ്‌കോണിയുടെ ടെലിവിഷന്‍ കമ്പനിയായ മീഡിയാസെറ്റ് ടെലിവിഷന്റെ സംപ്രേക്ഷാണാവകാശവുമായി ബന്ധപ്പെട്ട ഇടപാടിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

ശിക്ഷയ്‌ക്കെതിരെ ബര്‍ലുസ്‌കോണിക്ക് അപ്പീല്‍ പോകാവുന്നതാണെന്ന് കോടതി അറിയിച്ചു. സ്ഥാനമാനങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍നിന്ന് ബെര്‍ലുസ്‌കോണിയെ കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍, മേല്‍ക്കോടതി തടവുശിക്ഷ അംഗീകരിച്ച ശേഷം മാത്രമേ വിലക്ക് നിലവില്‍ വരൂ. മിലാനിലെ കോടതിയുടേതാണ് ഉത്തരവ്.

ബര്‍ലുസ്‌കോണിയുടെ നിയന്ത്രണത്തിലുള്ള മാധ്യമ കമ്പനി വന്‍ നികുതിവെട്ടിപ്പ് നടത്തി അമേരിക്കന്‍ സിനിമകളുടെ പകര്‍പ്പവകാശം നേടിയെടുത്തുവെന്നാണ് കേസ്. പെരുപ്പിച്ച കണക്കുകള്‍ കാണിച്ച് വന്‍തുകയ്ക്ക് സിനിമകളുടെ അവകാശം കമ്പനി സ്വന്തമാക്കുകയായിരുന്നു.

നാല് വര്‍ഷത്തേയ്ക്കാണ് തടവ് ശിക്ഷ വിധിച്ചിട്ടുള്ളതെങ്കിലും പൊതുമാപ്പ് ആനുകൂല്യപ്രകാരം ഇത് ഒരു വര്‍ഷമായി ചുരുങ്ങും.ഇറ്റാലിയന്‍ ജയിലില്‍ തടവുകാരുടെ എണ്ണം കൂടുന്നത് തടയാന്‍ വേണ്ടി 2006ല്‍ കൊണ്ടുവന്ന നിയമത്തിന്റെ ആനുകൂല്യമാണ് ബെര്‍ലുസ്‌കോണിയ്ക്ക് ലഭിച്ചത്. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച ബെര്‍ലുസ്‌കോണി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു.

ഇതിന് മുന്‍പും ഒട്ടേറെ കേസുകളില്‍ കോടതി കയറേണ്ടി വന്നിട്ടുള്ള ബര്‍ലുസ്‌കോണി പക്ഷേ ഇതാദ്യമായാണ് ഒരു കേസില്‍ ശിക്ഷിക്കപ്പെടുന്നത്.

English summary
An Italian court sentenced former Prime Minister Silvio Berlusconi to four years in jail for tax fraud, but later cut it to one year because of an amnesty law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X