ഹസാരെയുടെ അഴിമതി സമരത്തില്‍ ആമിര്‍ ഖാനും?

തന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ആമിര്‍ ഖാനെ സഹകരിപ്പിക്കുന്നതിനായി ആദ്യഘട്ട ചര്‍ച്ച ഹസാരെ നടത്തിക്കഴിഞ്ഞു എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് പോയിരിക്കുന്ന ആമിര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഖനന മേഖലയിലെ അഴിമതിക്കെതിരെയും, ഖനി മാഫിയകള്‍ക്ക് എതിരെയും ശക്തമായ സമരം സംഘടിപ്പിക്കാനാണ് ഹസാരെയും കൂട്ടരും പദ്ധതിയിടുന്നത്. ഈ സമരത്തില്‍ ആമിര്‍ ഖാന്‍ ഭാഗവാക്കായാല്‍ ലഭിക്കാന്‍ സാധ്യതയുള്ള വമ്പിച്ച മാധ്യമശ്രദ്ധ സമരത്തെ അനുകൂലമായി ബാധിക്കും എന്നതാണ് ഈ പുതിയ കൂട്ടുകെട്ടിനെ ഹസാരെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
രാജ്യത്തെ വ്യക്യസ്‌ത സാമൂഹ്യ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് ആമിര്‍ അവതരിപ്പിച്ചിരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ സത്യമേവ ജയതേ എന്ന പരിപാടിക്കും അതുവഴി ആമിറിനും ലഭിച്ച ജനസമ്മതിയാണ് ഹസാരെയെ ആമിറിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച പാരമ്പര്യം ഇതിനു മുമ്പും ആമിറിനുണ്ട്. നേരത്തം നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പ്രവകര്‍ത്തകര്‍ക്കൊപ്പം സമരത്തില്‍ പങ്കാളിയായിരുന്നു ഈ ബോളിവുഡ് സൂപ്പര്‍ താരം.
ലോക്‌പാല്‍ ബില്ലിനു വേണ്ടി ദില്ലിയില്‍ ഹസാരെയ നടത്തിയിരുന്ന നിരാഹാര സമരത്തിനും ആമിര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications