തരൂരും കൊടിക്കുന്നിലും മന്ത്രിമാര്‍

22 മന്ത്രിമാരാണ് പുനസംഘടനയുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്തത്. തൊഴില്‍ വകുപ്പ് കൊടിക്കുന്നിലിനും മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ശശിതരൂരിനും ലഭിക്കുമെന്നാണ് കരുതുന്നത്.
കെ റഹ്മാന്‍ ഖാന്‍, ദില്‍ഷാ പട്ടേല്‍, അജയ് മാക്കന്‍, പള്ളം രാജു, അശ്വനി കുമാര്‍, ഹരീഷ് റാവത്, ചന്ദ്രകുമാരി എന്നിവരാണ് ക്യാബിനറ്റ് പദവിയുള്ള പുതിയ മന്ത്രിമാര്‍. സിനിമാതാരം ചിരഞ്ജീവിക്കും കോണ്‍ഗ്രസ് മുന്‍ വക്താവ് മനീഷ് തീവാരിക്കും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനം ലഭിക്കും.
താരിഖ് അന്‍വര്‍, കോട്‌ല ജയസൂര്യപ്രകാശ് റെഡ്ഡി, റാണി നാരാഹ്, ആധിര്‍ രഞ്ജന്‍ ചൗധരി, അബു ഹസീം ഖാന്‍ ചൗധരി, സാര്‍വ് സത്യനാരായണ്‍, നിനോങ് ഇറിങ്, ദീപാ ദാസ് മുന്‍ഷി, പൊറിക ബല്‍റാം നായ്ക്, ഡോ. ശ്രീമതി കൃപറാണി കില്ലി, ലാല്‍ചന്ദ് കടാരിയ എന്നിവരാണ് മറ്റു സഹമന്ത്രിമാര്‍.
എകെ ആന്റണി, വയലാര്‍ രവി, കെവി തോമസ്, കെസി വേണുഗോപാല്‍, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് നിലവിലുള്ള മന്ത്രിമാര്‍.












Click it and Unblock the Notifications