Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്‌ നേരത്തെയുണ്ടാവില്ല:പ്രധാനമന്ത്രി

Manmohan Singh
ദില്ലി: രണ്ടാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ ലോക്‌സഭ തിരഞ്ഞെടുപ്പ്‌ നേരത്തെ നടക്കും എന്ന അഭ്യൂഹങ്ങള്‍ക്കും പ്രസ്‌താവനകള്‍ക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മറുപടി. ഇനിയൊരു മന്ത്രിസഭാ പുന:സംഘടന ഉണ്ടാവില്ല എന്നും, തിരഞ്ഞെടുപ്പ്‌ നേരത്തെ നടക്കില്ല എന്നും ആണ്‌ ഡോ. സിങ്‌ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

തിരഞ്ഞെടുപ്പ്‌ നേരത്തെ നടക്കും എന്ന്‌ തനിക്ക്‌ അഭിപ്രായമില്ല എന്ന്‌ അറിയിച്ച പ്രധാനമന്ത്രി, തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടപ്പോള്‍ നടക്കും എന്ന്‌ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചുള്ള ചോദ്യത്തിന്‌ ഇത്‌ അവസാനത്തെ മന്ത്രിസഭാ പുന:സംഘടന ആയിരിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌ എന്നാണ്‌ മന്‍മോഹന്‍ സിങ്‌ പ്രതികരിച്ചത്‌.

രാഹുല്‍ ഗാന്ധി സര്‍ക്കാറിന്റെ ഭാഗം ആവണമെന്നാണ്‌ തന്റെ ആഗ്രഹം എന്നറിയിച്ച പ്രധാനമന്ത്രി, എന്നാല്‍ രാഹുലിന്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ്‌ ഇപ്പോള്‍ ശ്രദ്ധ എന്ന്‌ പറഞ്ഞു.

അതുപോലെ മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ അനുഭവ സമ്പത്തും, യൗവ്വനവും, വകുപ്പുകള്‍ക്കനുസരിച്ചുള്ള പ്രസക്തിയും എല്ലാം ഒരുപോലെ പരിഗണിച്ചിട്ടുണ്ട്‌ എന്നും പ്രധാനമന്ത്രി അറിയിച്ചു.

മുന്നോട്ടുള്ള യാത്രയില്‍ ഉടനീളം വെല്ലുവിളികളാണ്‌ എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ ഭാഗമായിരുന്ന ചിലരെ രാജി വെപ്പിച്ച്‌ പാര്‍ട്ടിയില്‍ സജീവമാകാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ച്‌, പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനും ആളുകളെ ആവശ്യം ഉണ്ട്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+