കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ തൊഴില്‍ മന്ത്രി

  • By Shabnam Aarif
Google Oneindia Malayalam News

Kodikunnil Suresh and Sasi Tharoor
ദില്ലി: കേന്ദ്ര മന്ത്രിസഭയിലെ പുതിയ സഹമന്ത്രിമാരായി ചുമതലയേറ്റ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ്‌ അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷിന്‌ തൊഴില്‍ വകുപ്പും ശശി തരൂര്‍ മാനവ വിഭവശേഷി വകുപ്പും കൈകാര്യം ചെയ്യും.

പുതിയ പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയാണ്‌. സല്‍മാന്‍ ഖുര്‍ഷിദ്‌ വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കും. പവന്‍കുമാര്‍ ബന്‍സാല്‍ റയില്‍വെ വകുപ്പും, ജയ്‌പാല്‍ റെഡ്‌ഢി ശാസ്‌ത്ര സാങ്കേതിക വകുപ്പും ഏറ്റെടുക്കും.

കൊടിക്കുന്നില്‍ സത്യപ്രതിജ്ഞാ ചടങ്ങ്‌ കഴിഞ്ഞ്‌ രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തെത്തി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ അദ്ദേഹത്തിന്‌ തൊഴില്‍ വകുപ്പാണ്‌ കൈകാര്യം ചെയ്യേണ്ടത്‌ എന്ന്‌ അറിയിപ്പ്‌ വന്നത്‌. തൊഴില്‍ വകുപ്പ്‌ ലഭിച്ചതില്‍ സന്തോഷം ഉണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കര്‍ഷക തൊഴിലാളിയുടെ മകനായ തനിക്ക്‌ തൊഴില്‍ വകുപ്പ്‌ മന്ത്രിയായി ചുമതലയേല്‍ക്കാന്‍ അഭിമാനം ഉണ്ട്‌ എന്നാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ അറിയിച്ചത്‌.

ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന കേരളത്തിലെ കെസി വേണുഗോപാലല്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ വ്യോമയാന സഹമന്ത്രിയായി മാറി. എന്നാല്‍ കെവി തോമസിന്റെ വകുപ്പുകളില്‍ മാറ്റമില്ല.

മൂന്ന്‌ വ്യത്യസ്‌ത വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്ന ഇ അഹമ്മദ്‌, വയലാര്‍ രവി എന്നിവരെ ഓരോ വകുപ്പുകളുടെ മാത്രം സഹമന്ത്രിമാരാക്കി മാറ്റിയിരിക്കുകയാണ്‌.

പ്രവാസികാര്യ മന്ത്രാലയത്തിന്റെ മാത്രം മന്ത്രി ആയിരിക്കും ഇനി വയലാര്‍ രവി.

English summary
Kodikunnil Suresh will handle Labour Ministry and Sasi Tharoor will handle Human Resource Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X