തീവണ്ടികളില്‍ ജൈവ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും

ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 2,500 കോച്ചുകളില്‍ ജൈവ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കനാണ് റയില്‍വെയുടെ നീക്കം. ഡിആര്‍ഡിഒ ആണ് ഈ ജൈവ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുക.
ചെന്നൈ, കപൂര്‍ത്തല, നാഗ്‌പൂര്‍ എന്നിവിടങ്ങളില്‍ ആണ് മുന്ന് ബാക്ടീരിയ ജനറേഷന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുക എന്നാണ് റയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ബാക്ടീരിയകളെ നിലവില്‍ റയില്‍വെ വാങ്ങുന്നത്.
എന്നാല്‍ കൂടുതല്‍ കോച്ചുകളിലേക്ക് ജൈവ ടോയ്‌ലറ്റുകല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ബാക്ടീരിയ ജനറേഷന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ച്, സ്വന്തമായി ബാക്ടീരിയകളെ ഉല്‌പാദിപ്പിക്കാന്‍ റയില്‍വെ അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കപൂര്‍ത്തല റയില്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന എല്ലാ പുതിയ എല്‍എച്ച്‌ബി കോച്ചുകളിലും ജൈവ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും. അതുപോലെ സാധാരണ കോച്ചുകളിലും ഘട്ടംഘട്ടമായി ജൈവ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.
ജൈവ ടോയ്‌ലറ്റുകള്‍ വഴി അനെയറോബിക് ബാക്ടീരിയ മാലിന്യത്തെ വെള്ളം, മീഥെയ്‌ന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നീ വാതകങ്ങളുമായി മാറ്റും.












Click it and Unblock the Notifications