കൊച്ചി മെട്രോയ്‌ക്കായി മനുഷ്യ മെട്രോ തീര്‍ത്തു

തകൊച്ചി മെട്രോ റയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുക, പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിയെയും. ഇ ശ്രീധരനെയും ഏല്‍പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ മെട്രോ സംഘടിപ്പിച്ചിരിക്കുന്നത്.
ആലുവയിലെ പുളിഞ്ചോട് ജംങ്‌ഷന്‍ മുതല്‍ എംജി റോഡ് വഴി തൃപ്പൂണിത്തുറയിലെ പേട്ട വരെ നീണ്ടു ഈ മനുഷ്യ മെട്രോ. ഡോ. ടോണി ഫെര്‍ണാണ്ടസ് ആലുവയില്‍ തുടക്കമിട്ട മനുഷ്യ മെട്രോയുടെ അവസാന കണ്ണിയായി തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണി കണ്‍വീനറായ വൈക്കം വിശ്വന്‍ ആയിരുന്നു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നഗര വികസന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വിആര്‍ കൃഷ്‌ണയ്യര്‍, ജനറല്‍ കണ്‍വീനര്‍ പി രാജീവ് എംപി, കടന്നപള്ളി രാമചന്ദ്രന്‍, ബിനോയ് വിശ്വം, സെബാസ്‌റ്റിയന്‍ പോള്‍, പിസി തോമസ്, എംകെ പ്രേമചന്ദ്രന്‍, ചലച്ചിത്ര സംവിധായകരായ രഞ്‌ജിത്, ആഷിക് അബു, അമല്‍ നീരദ്, സംഗീത സംവിധായകനായ ബിജിബാല്‍, നടന്‍ അനൂപ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ മനുഷ്യ മെട്രോ ചങ്ങലയിലെ കണ്ണികളായി.
ശനിയാഴ്‌ച വൈകീട്ട് 4.45ന് ജോസ് ജംങ്‌ഷനില്‍ ജസ്‌റ്റിസ് പികെ ഷംസുദ്ദീന്‍ മനുഷ്യ മെട്രോയില്‍ പങ്കാളികളായവര്‍ക്ക് സത്യ പ്രപതിജ്ഞ ചൊല്ലിക്കൊടുത്തു.












Click it and Unblock the Notifications