കാനഡയില്‍ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

ബ്രിട്ടീഷ് കൊളംബിയ, തെക്കന്‍ അലാസ്‌ക, വടക്കന്‍ കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതുവരെ ആളപായമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. വലിയ കമ്പനമുണ്ടാകുന്നതിനും മുമ്പും പിമ്പും നിരവധി ചലനങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പലതും റിക്ടര്‍ സ്‌കെയിലില്‍ 5.8നുമുകളില്‍ രേഖപ്പെടുത്തിയിരുന്നു.
അതിശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസിഫിക് സുനാമി വാര്‍ണിങ് സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications