കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം ശക്തം

Google Oneindia Malayalam News

Spain
മാഡ്രിഡ്: സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. സാമ്പത്തിക അച്ചടക്ക നടപടികളുടെ പേരില്‍ സര്‍ക്കാര്‍ കൈകൊള്ളുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരേയാണ് സമരം. പാര്‍ലമെന്റിനുമുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ സര്‍ക്കാറിന്‍െ രാജിയ്ക്കായി മുറവിളി കൂട്ടുകയാണ്.

2008 മുതല്‍ തന്നെ സ്‌പെയിനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ആഗോള മാന്ദ്യത്തെ തുടര്‍ന്ന് റിയല്‍എസ്‌റ്റേറ്റ് മേഖലയിലുണ്ടായ തിരിച്ചടിയാണ് ഈ യൂറോപ്യന്‍ രാജ്യത്തിന്റെ താളം തെറ്റിച്ചത്.

രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം വര്‍ധിയ്ക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകരും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. പ്രക്ഷോഭം തടയേണ്ട പോലിസുകാര്‍ തന്നെ ചില സ്ഥലങ്ങളില്‍ സമരത്തിലാണെന്നതും സര്‍ക്കാറിനെ വലയ്ക്കുന്നുണ്ട്.

മരിയാനോ റജോയ് നയിക്കുന്ന പോപ്പുലര്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ സ്‌പെയിനില്‍ അധികാരത്തിലിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അച്ചടക്ക നടപടികളാണ് ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനില്‍ നിന്നും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

English summary
Thousands of people have joined fresh protests in the Spanish capital, Madrid, angered by budget cuts and calling on the government to quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X