കൊച്ചി മെട്രോ ഡിഎംആര്‍സിക്ക് അധിക ബാധ്യത

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ആണ് കമല്‍നാഥ് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്റെ പരിമിതിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. നിലവില്‍തന്നെ ഡിഎംആര്‍സിക്ക് അധിക ജോലി ഭാരം ഉണ്ട് എന്നാണ് കമല്‍നാഥിന്റെ വാദം.
ഡല്‍ഹി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായുള്ളതാണ് ഡിഎംആര്‍സി. ഡല്‍ഹിയില്‍ മൂന്നും, നാലും ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതുണ്ട്. ഈയിടെ ഹരിയാനയിലെ ചില വര്‍ക്കുകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഡിഎംആര്‍സിക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കൊച്ചി മെട്രോ ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് കമല്‍നാഥ് നിരത്തിയ കാരണങ്ങളാണ് ഇവ.
ഇപ്പോഴും ഡല്‍ഹി മെട്രോയുടെ പല സ്റ്റേഷനുകളിലും ജോലികള്‍ അവശേഷിക്കുന്നുണ്ട്. ഇവയെല്ലാം പൂര്‍ത്തിയാക്കേണ്ട ചുമതല ഡിഎംആര്‍സിക്ക് ഉണ്ട്. കമല്‍നാഥ് തുടര്‍ന്നു.
അതേസമയം, കൊച്ചി മെട്രോ റയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ ശ്രദ്ധിക്കും എന്നൊരുറപ്പ് കമല്‍നാഥ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications