ട്രെയിന്‍ യാത്രാനിരക്ക് കൂട്ടും:റയില്‍വെ മന്ത്രി

ഇന്ത്യയുടെ റയില്‍വെ മന്ത്രിയായി പുതുതായ ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് റയില്‍വെ പ്രഥമ പരിഗണന നല്‍കുക എന്നും അദ്ദേഹം അറിയിച്ചു.
റയില്‍വെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത് എന്നാണ് റയില്‍വെ മന്ത്രിയുടെ വിശദീകരണം.
റയില്‍വെ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തില്‍ ആണ് പവന്‍കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
കൃത്യസമയം പാലിക്കലും, വൃത്തിയ്‌ക്കും പ്രാധാന്യം നല്‍കും. ടോയ്‌ലറ്റുകളിലെ ശുചിത്വം ഉറപ്പ് വരുത്തും. യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത് നല്‍കണം. മന്ത്രി ഉറപ്പ് നല്‍കി.
കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോഴാണ് പവന്‍കുമാര്‍ പുതിയ റയില്‍വെ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. യുപിഎ സര്‍ക്കാറിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചപ്പോള്‍ റയില്‍വെ മന്ത്രി ആയിരുന്ന മുകുള്‍ റോയ് രാജിവെച്ചതിനെ തുടര്‍ന്ന വന്ന ഒഴിവിലേക്കാണ് പവന്‍കുമാര്‍ വന്നിരിക്കുന്നത്.












Click it and Unblock the Notifications