കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രാനിരക്ക്‌ കൂട്ടും:റയില്‍വെ മന്ത്രി

  • By Super
Google Oneindia Malayalam News

Pawan Kumar Bansal
ദില്ലി: തീവണ്ടി യാത്രാ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച്‌ ആവശ്യമെങ്കില്‍ ആലോചിക്കും എന്ന്‌ പുതുതായി ചുമതലയേറ്റ റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു. പരിശോധിച്ച ശേഷം ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും എന്നാണ്‌ പവന്‍കുമാര്‍ അറിയിച്ചിരിക്കുന്നത്‌.

ഇന്ത്യയുടെ റയില്‍വെ മന്ത്രിയായി പുതുതായ ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്ന അദ്ദേഹം. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ്‌ റയില്‍വെ പ്രഥമ പരിഗണന നല്‍കുക എന്നും അദ്ദേഹം അറിയിച്ചു.

റയില്‍വെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ്‌ യാത്രാ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്‌ എന്നാണ്‌ റയില്‍വെ മന്ത്രിയുടെ വിശദീകരണം.

റയില്‍വെ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തില്‍ ആണ്‌ പവന്‍കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌.

കൃത്യസമയം പാലിക്കലും, വൃത്തിയ്‌ക്കും പ്രാധാന്യം നല്‍കും. ടോയ്‌ലറ്റുകളിലെ ശുചിത്വം ഉറപ്പ്‌ വരുത്തും. യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്‌ നല്‍കണം. മന്ത്രി ഉറപ്പ്‌ നല്‍കി.

കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോഴാണ്‌ പവന്‍കുമാര്‍ പുതിയ റയില്‍വെ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. യുപിഎ സര്‍ക്കാറിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്‍വലിച്ചപ്പോള്‍ റയില്‍വെ മന്ത്രി ആയിരുന്ന മുകുള്‍ റോയ്‌ രാജിവെച്ചതിനെ തുടര്‍ന്ന വന്ന ഒഴിവിലേക്കാണ്‌ പവന്‍കുമാര്‍ വന്നിരിക്കുന്നത്‌.

English summary
New Railway Minister Pawan Kumar Bansal on Monday gave ample hint of a possible passenger fare hike to improve services in the railways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X