പെണ്‍വാണിഭം: യൂത്ത് കോണ്‍ നേതാവ് പിടിയില്‍
കോഴിക്കോട്: നഗരത്തിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവുള്‍പ്പെടെ മൂന്നു പേര്‍കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കക്കോടി മണ്ഡലം പ്രസിഡന്റ് കിഴക്കുംമുറി മുണ്ടൂര്‍ പ്രജീഷ്(36), പാറോപ്പടി പൊക്കുന്ന് കച്ചേരിക്കുന്ന് അസ്മാബി (39), കൂരാച്ചുണ്ട് സ്വദേശിനി ഷൈനി (സിന്ധു35) എന്നിവരെയാണ് മെഡിക്കല്‍ കോളെജ് സിഐ പ്രേംജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനാണ് അസ്മാബി അറസ്റ്റിലായത്. പെണ്‍വാണിഭക്കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
അറസ്റ്റിലായ പെണ്‍വാണിഭ സംഘം നടത്തിപ്പുകാരിയായ റീന ജോസഫിന്റെ പതിനാറുകാരിയായ മകളെയും അസ്മാബിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പൊലീസ് വൈദ്യപരിശോധനയ്ക്കു ശേഷം കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അരയിടത്ത്പാലത്തെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രമാക്കിയായിരുന്നു സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.
മൈസൂര്‍, ബാംഗ്ളൂര്‍, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ കേസന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ റേയിഞ്ച് ഐ.ജി ജോസ് ജോര്‍ജ്ജ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ എത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ബി വേണുഗോപാല്‍, നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രിന്‍സ് അബ്രഹാം, മെഡിക്കല്‍ കോളേജ് സി.ഐ എം.പി പ്രേംദാസ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications