കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്‌ വിടും എന്ന്‌ എംവിആറിന്റെ ഭീഷണി

  • By Shabnam Aarif
Google Oneindia Malayalam News

MV Raghavan
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി പിരിച്ചു വിട്ടില്ലെങ്കില്‍ യുഡിഎഫ്‌ വിടും എന്ന്‌ സിഎംപി ജനറല്‍ സെക്രട്ടറി എംവി രാഘവന്റെ ഭീഷണി. ഇക്കാര്യത്തില്‍ ഒരു അനുകൂല നടപടി അടുത്ത യുഡിഎഫ്‌ യോഗത്തില്‍ പ്രതീക്ഷിക്കുന്ന എംവിആര്‍, തീരുമാനം മറിച്ചാണെങ്കില്‍ മുന്നണിയില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

നവംബര്‍ അഞ്ചിനാണ്‌ അടുത്ത യുഡിഎഫ്‌ യോഗം നടക്കാനിരിക്കുന്നത്‌.

കള്ളവോട്ട്‌ ചെയ്‌ത്‌ സഹകരണ സ്ഥാപനം പിടിച്ചെടുത്ത കള്ളന്‍മാരെ യുഡിഎഫ്‌ സര്‍ക്കാറും മന്ത്രിമാരും കൂടി സംരക്ഷിക്കുകയാണ്‌. പരിയാരത്ത്‌ ഇപ്പോഴത്തെ ഭരണസമിതി വിജയിച്ചത്‌ ആയിരക്കണക്കിന്‌ കള്ളവോട്ട്‌ ചെയ്‌താണ്‌. എംവിആര്‍ ആരോപിച്ചു.

പരിയാരത്തെ ഇപ്പോഴത്തെ ഭരണ സമിതിയെ പിരിച്ചു വിട്ട്‌ പഴയ വോട്ടര്‍മാരെക്കൊണ്ട്‌ വീണ്ടും തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യിപ്പിക്കണം. തിരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം നടത്തണം. എംവിആര്‍ ആവശ്യപ്പെട്ടു.

സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്‌ണനും, ധനമന്ത്രി കെഎം മാണിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം തനിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്‌. യുഡിഎഫിലെ എല്ലാ ഘടക കക്ഷികളും അസംതൃപ്‌തരാണ്‌. യുഡിഎഫുമായി ഒത്തു പോകാന്‍ കഴിയാത്ത അവസ്ഥയാണ്‌ സിഎംപിക്ക്‌. എംവിആര്‍ വ്യക്തമാക്കുന്നു.

English summary
MV Raghavan threatens that CMP will leave UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X