കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ പതിനായിരം നഴ്‌സുമാര്‍ പണിമുടക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Nurse strike
തൃശൂര്‍: ഒളരി മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിലും നഴ്‌സുമാരുടെ സേവന-വേതനം സംബന്ധിച്ച് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കത്തിലും പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തും. അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാര്‍ ഒഴിച്ച് മറ്റെല്ലാവരും സമരത്തില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

മിനിമം വേതനം നടപ്പാക്കുക, അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒളരി മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ രണ്ട് മാസം മുമ്പ് സമരം ആരംഭിച്ചത്. രാഷ്ട്രീയസംഘടനകള്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിയെങ്കിലും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് നഴ്‌സുമാര്‍ ജില്ലയില്‍ അനശ്ചിതകാലസമരത്തിന് ആഹ്വാനം ചെയ്തത്.

എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പണിമുടക്ക് ഒരു ദിവസമായി ചുരുക്കുകയായിരുന്നു. ജില്ലയിലെ 63 ആശുപത്രികളില്‍ നിന്ന് പതിനായിരത്തോളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പണിമുടക്കിനോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനവും മദര്‍ ആശുപത്രി പരിസരത്ത് പ്രതിഷേധയോഗവും ചേരും. നഴ്‌സുമാരുടെ സമരം അടിയന്തരമായി ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ഫോര്‍വേഡ് ബ്‌ളോക്ക് ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ പൈക്കാടിന്റെ 24 മണിക്കൂര്‍ നിരാഹാര സമരവും തിങ്കളാഴ്ച ആരംഭിക്കും.

അതേസമയം യുണൈറ്റഡ് നഴ്‌സസ്് അസ്സോസിയേഷന്‍ സാധാരണക്കാരുടെ ജീവന്‍ വച്ച് പന്താടുകയാണന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസ്സോസിയേഷന്‍ കുറ്റപ്പെടുത്തി. മദര്‍ ആശുപത്രിയിലെ സമരത്തിന്റ പേരില്‍ മറ്റ് ആശുപത്രികളിലെ രോഗികളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

English summary
Nurses of more than 60 private and cooperative hospitals in Thrissur district will go on a token strike on Monday demanding wage revision recommended in the Balram Committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X