കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി കേരളത്തിലേക്ക്; സുരക്ഷ ശക്തമാക്കി

  • By Ajith Babu
Google Oneindia Malayalam News

Pranab Mukherjee
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ തിരുവനന്തപുരത്ത് എത്തും. രാഷ്ട്രത്തിന്റെപ്രഥമ പൗരനായ ശേഷം പ്രണബിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഗവര്‍ണര്‍ എച്ച് . ആര്‍ ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സപീക്കര്‍ ജി. കാര്‍ത്തികേയന്‍, മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് രാജ്ഭവനില്‍ രാഷ്ട്രപതിക്ക് പ്രത്യേക വിരുന്ന് സല്‍ക്കാരം,. കേരളീയവിഭവങ്ങള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ വിഭവങ്ങളും ഒരുക്കും. രാഷ്ട്രപതി ഉള്‍പ്പെടെ നൂറോളം അതിഥികള്‍ക്കു കലാമണ്ഡലത്തിന്റെ അരമണിക്കൂര്‍ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.

രാഷ്ട്രപതിയെ സ്വീകരിക്കുമ്പോള്‍ നല്‍കേണ്ട ഗാര്‍ഡ് ഓഫ് ഓണര്‍ രാജ്ഭവന്‍ പരിസരത്തു നാളെ പത്തു മണിക്കാണ്. ഇന്ന് ആറു മണി കഴിഞ്ഞ് എത്തുന്നതിനാലാണു ഗാര്‍ഡ് ഓഫ് ഓണര്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത് 10. 30ന് യൂണിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ വിശ്വമലയാള സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. 12 മണിയോടെ രാജ്ഭവനില്‍ തിരിച്ചെത്തുന്ന രാഷ്ട്രപതി അവിടെ പി. എന്‍.പണിക്കര്‍ വിജ്ഞാന്‍യാത്ര ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം നാലിന് നിയമസഭയില്‍ കേരള നിയമസഭയുടെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യും. ലയോള കോളേജ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വൈകുന്നേരം 6ന് ശ്രീകാര്യം ലയോള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരയോടെ ദില്ലിയ്ക്ക് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തലസ്ഥാനത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം പൊലീസ് ട്രയല്‍റണ്‍ നടത്തി. രാഷ്ട്രപതിയുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മൊബൈല്‍ ഫോണ്‍, കുടകള്‍, മറ്റ് ഇലക്ടോണിക് ഉപകരണങ്ങള്‍, സഞ്ചികള്‍, വാട്ടര്‍ബോട്ടില്‍ തുടങ്ങിയവ ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ ചടങ്ങ് നടക്കുന്ന വേദികളെല്ലാം പൊലീസിന്റെ നിയന്ത്രണത്തിലാണ്. 1500 റോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വനിതാപൊലീസും മഫ്ടി പൊലീസും ബോംബ് സ്‌ക്വാഡും കമാന്‍ഡോ വിഭാഗങ്ങളും രംഗത്തുണ്ട്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാവും.

English summary
President Pranab Mukherjee will arrive here today on a two-day visit to the state capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X