ഇറാഖില്‍ സ്‌ഫോടനം, 40 മരണം

ശനിയാഴ്ച സദര്‍ സിറ്റിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അരമണിക്കൂറിനുശേഷം ഒരു ബസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 31 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ഒരു കളിസ്ഥലത്തിനു സമീപമുണ്ടായ പൊട്ടിത്തെറിയില്‍ നാലുകുട്ടികളടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. പിഞ്ചുകുട്ടികളടക്കം 24 പേര്‍ക്കാണ് പരിക്കേറ്റത്. ഈദുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ആക്രമണമുണ്ടാകുന്നത്.
കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനുണ്ടായ ആക്രമണത്തില്‍ 92 പേരാണ് കൊല്ലപ്പെട്ടത്. ജനുവരിയില്‍ ഇറാഖ് തലസ്ഥാനമായി ബാഗ്ദാദിലുണ്ടായ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 60ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷിയാ മുസ്ലീങ്ങള്‍ കൂടുതലുള്ള തെക്കു-കിഴക്കന്‍ ഭാഗങ്ങളിലാണ് ആക്രമണങ്ങളില്‍ കൂടുതലും നടക്കുന്നത്.












Click it and Unblock the Notifications